|    Jul 25 Tue, 2017 6:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അപേക്ഷകരെ ശത്രുവായി കാണരുതെന്ന്

Published : 14th August 2016 | Posted By: SMR

തിരുവനന്തപുരം: വിവരാവകാശ അപേക്ഷകരെ ശത്രുവായി കാണുന്ന സമീപനം ഉദ്യോഗസ്ഥര്‍ ഉപേക്ഷിക്കണമെന്ന് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍. അറിയാനുള്ള അവകാശം, പ്രതിസന്ധികള്‍’എന്ന വിഷയത്തില്‍ ആര്‍ടിഐ കേരള ഫെഡറേഷനും ഹ്യൂമന്‍ റൈറ്റ്‌സ് ജസ്റ്റിസ് വിജിലന്‍സ് ഫോറവും സംയുക്തമായി പ്രസ്‌ക്ലബ് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താന്‍ രാജാവാണെന്നും അപേക്ഷയുമായി വരുന്നത് യാചകരാണെന്നും മറുപടി തങ്ങളുടെ കനിവുമാണെന്ന പൊതുവെയുള്ള ഉദ്യോഗസ്ഥരുടെ മനോഭാവം മാറണം. വസ്തുനിഷ്ടമായും കൃത്യമായും ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ എന്തിനാണ് വിവരാവകാശത്തിനു മറുപടി നല്‍കാന്‍ മടിക്കുന്നത്. അപേക്ഷകരെ സഹായിക്കണം എന്ന മനോഭാവമുണ്ടെങ്കില്‍ നിയമം കൂടുതല്‍ കാര്യക്ഷമമാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക