|    Mar 29 Wed, 2017 3:20 am
FLASH NEWS

അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് ഹജ്ജ് ക്വാട്ട നിശ്ചയിക്കണം: മന്ത്രി കെ ടി ജലീല്‍

Published : 5th September 2016 | Posted By: SMR

നെടുമ്പാശ്ശേരി: അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് ഹജ്ജ് ക്വാട്ട നിശ്ചയിക്കണമെന്ന് മന്ത്രി കെ ടി ജലീല്‍. നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന്റെ സമാപനത്തിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ചു കേന്ദ്ര ഹജ്ജ്  കമ്മിറ്റി ഭാരവാഹികളോട് നേരില്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
ഹജ്ജ് ക്യാംപ്  വിജയകരമായി നടത്തുന്നതിനു സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ഹജ്ജ് കമ്മിറ്റി  ചെയര്‍മാന്‍, മറ്റു ഭാരവാഹികള്‍, വോളന്റിയര്‍മാര്‍, ക്യാംപില്‍ സേവനമനുഷ്ഠിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രാര്‍ഥനകള്‍ക്കു നേതൃത്വം  നല്‍കിയ പണ്ഡിതന്‍മാര്‍, മൗലവിമാര്‍, പ്രത്യേകിച്ച് ഈ ക്യാംപിന് എല്ലാവിധ സൗകര്യങ്ങളും ചെയ്ത നെടുമ്പാശ്ശേരി വിമാനത്താവള അധികൃതര്‍, ഉദ്യോഗസ്ഥര്‍ എല്ലാവര്‍ക്കും സംസ്ഥാനസര്‍ക്കാരിന്റെ നന്ദി അറിയിക്കുന്നതായി മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം 10,584 ഹാജിമാരാണു സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 26 വിമാന സര്‍വീസുകളിലായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു  യാത്രതിരിച്ചത്. ‘ഈ വര്‍ഷം ഹജ്ജിനു പോവുന്നതിനുവേണ്ടി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു ലഭിച്ചത് 76,377 അപേക്ഷകളാണ്. ഇവരില്‍ 10,585 പേര്‍ക്കു മാത്രമാണ് ഈ വര്‍ഷം ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ അവസരം  ലഭിച്ചത്. മുസ്‌ലിം ജനസംഖ്യക്ക് ആനുപാതികമായിട്ടാണ് സീറ്റുകള്‍ വീതിക്കപ്പെടുന്നത്.
ഇന്ത്യന്‍ മുസ്‌ലിം ജനസംഖ്യയുടെ 5.15 ശതമാനം മാത്രമാണു കേരളത്തിലേത് ഇതനുസരിച്ച് സീറ്റുകള്‍ വീതിക്കുമ്പോള്‍ കേരളത്തിന്  അര്‍ഹമായ ക്വാട്ട 4846 ആണ്. എന്നാല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി ഈവര്‍ഷം ആദ്യം തന്നെ 9943 സീറ്റുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ല്യാര്‍ വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day