|    Aug 16 Wed, 2017 6:48 pm
FLASH NEWS

അപൂര്‍വ സ്റ്റാമ്പ് ശേഖരവുമായി വിദേശ മലയാളി

Published : 4th July 2016 | Posted By: SMR

ഉരുവച്ചാല്‍: അപൂര്‍വ സ്റ്റാമ്പ് ശേഖരവുമായി വിദേശ മലയാളി. മട്ടന്നൂര്‍ നഗരസഭയിലെ നായിക്കാലി ഗോവിന്ദത്തില്‍ എം ശ്രീധരനാണ് സ്റ്റാമ്പ് ശേഖരത്തില്‍ ശ്രദ്ധേയമായിരിക്കുന്നത്. സൗദിയില്‍ ഫര്‍ണിച്ചര്‍ ജോലി ചെയുന്ന 45 കാരന്റെ കൈവശം 8000 ത്തോളം സ്റ്റാമ്പുകളുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള 200ഓളം രാജ്യങ്ങളുടെ സ്റ്റാമ്പുകളാണ് ശേഖരിച്ച് വച്ചിരിക്കുന്നത്.
ജപ്പാന്‍, ആഫ്രിക്ക, മലേഷ്യ, ഗള്‍ഫ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ സ്റ്റാമ്പുകളാണ് ശ്രീധരന്റെ ശേഖരത്തിലുള്ളത്. 16ാം വയസില്‍ തീപ്പെട്ടിപെട്ടിയുടെ ചിത്രം ശേഖരിച്ച് തുടങ്ങിയതാണ് സ്റ്റാമ്പ് ശേഖരണത്തിലെത്തിയതെന്ന് ശ്രീധരന്‍ പറയുന്നു. തീപെട്ടിയുടെ കവര്‍ ചിത്രം ശേഖരിച്ച് ഏറെയായതോടെ സ്റ്റാമ്പ് ശേഖരിക്കാന്‍ തുടങ്ങുകയായിരുന്നു. ജോലി സ്ഥലത്തു നിന്നു സുഹൃത്തുക്കളില്‍ നിന്നും മറ്റുമായാണ് അപൂര്‍വ സ്റ്റാമ്പുകള്‍ ശേഖരിച്ചത്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയുന്നവരുടെ വീടുകളില്‍ നിന്നു ഉപേക്ഷിക്കുന്ന ലെറ്റര്‍ കവറുകളില്‍ നിന്നാണ് സ്റ്റാമ്പ് ശേഖരിച്ചു വരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശത്ത് ജോലി തേടിപ്പോയ ശ്രീധരന്‍ അവിടെ വച്ചും സ്റ്റാമ്പ് ശേഖരിക്കുകയായിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കും ലഭിക്കുന്ന സ്റ്റാമ്പുകളും എത്തിച്ചു നല്‍കാറുണ്ടെന്ന് ശ്രീധരന്‍ പറയുന്നു. ശേഖരിച്ച സ്റ്റാമ്പുകള്‍ വലിയ പേപ്പര്‍ ഷീറ്റില്‍ പതിച്ചു സൂക്ഷിച്ചിരിക്കുകയാണ്. അപൂര്‍വ സ്റ്റാമ്പുകളെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവ് നല്‍കുന്നതിന് സ്‌കൂളില്‍ ശ്രീധരന്‍ സ്റ്റാമ്പുകളുടെ പ്രദര്‍ശനം സംഘടിപ്പിക്കാറുണ്ട്. ശ്രീധരന്‍ വിദേശത്തു നിന്ന് നാട്ടിലെത്തിയാലാണ് പ്രദര്‍ശനം നടത്താറുള്ളതെങ്കിലും ഭാര്യ സിന്ധുവും മക്കളുടെ സഹായത്തോടെ പ്രദര്‍ശനം നടത്താറുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക