|    Jul 23 Sun, 2017 10:31 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അപൂര്‍വ രോഗബാധ;25കാരിക്ക് 100ാം ശസ്ത്രക്രിയ

Published : 19th September 2016 | Posted By: mi.ptk

operation-theater-01

ലാഹോര്‍: പാകിസ്താനില്‍ അപൂര്‍വ രോഗംബാധിച്ച 25കാരി 100ാംതവണയും ശസ്ത്രക്രിയക്ക് വിധേയയായി. ലാഹോറിലെ ശെയ്ഖ് സഈദ് ആശുപത്രിയില്‍ വച്ചായിരുന്നു ഫൗസിയ യൂസുഫ് എന്ന യുവതിയുടെ 100ാമത് ശസ്ത്രക്രിയ. ത്വക്കിനെ ബാധിക്കുന്ന ഫൈബ്രോമാറ്റോസസ് എന്ന രോഗത്തിനാണ് ശസ്ത്രക്രിയ. കുട്ടിക്കാലം മുതല്‍ തന്നെ ഫൗസിയ രോഗബാധിതയാണ്. ഇടതു ൈകയിലാണ് രോഗം പിടിപെട്ടത്. കൂടുതല്‍ ശസ്ത്രക്രിയകള്‍ക്ക് സജ്ജയാണെന്നും രോഗം ആരംഭിച്ച ഇടതു കൈ മുറിച്ചുമാറ്റാന്‍ അനുവദിക്കില്ലെന്നും ഫൗസിയ പറഞ്ഞു. അസുഖം കഴുത്തിലേക്കും തുടര്‍ന്ന് മറ്റു ശരീരഭാഗങ്ങളിലേക്കും പടരുന്നത് ഒഴിവാക്കുന്നതിനായി കൈ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ മുമ്പ് നിര്‍ദേശിച്ചിരുന്നു. തന്റേത് ഒരു പോരാട്ടമാണ്. പക്ഷേ, ഒരു വികലാംഗയായി ജീവിക്കാന്‍ പറ്റില്ലെന്നാണ് കൈ മുറിച്ചുമാറ്റാനുള്ള നിര്‍ദേശത്തെക്കുറിച്ച് ഫൗസിയയുടെ പ്രതികരണം. ട്യൂമറിന്റെ ഒരു വകഭേദമാണ് ഫൈബ്രോമാറ്റോസസ്. ഫൗസിയയുടേത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന രോഗാവസ്ഥയാണെന്ന് ആശുപത്രിയിലെ അസ്ഥിരോഗവിദഗ്ധനായ പ്രഫസര്‍ ഡോക്ടര്‍ ഷഫീഖ് അഹ്മദ് അറിയിച്ചു. കൃത്രിമമായി തൊലി വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയിലൂടെ മാത്രമേ ചികില്‍സ മുന്നോട്ടുകൊണ്ടുപോവാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക