|    Jul 27 Thu, 2017 12:36 pm
FLASH NEWS
Home   >  Kerala   >  

അപൂര്‍വ രോഗം; വെറ്റിനറി സര്‍വകലാശാലയിലെ കന്നുകാലികളെ കൊല്ലാന്‍ തീരുമാനം

Published : 11th September 2016 | Posted By: mi.ptk

cow-2

 തൃശൂര്‍: അപൂര്‍വമായ മാള്‍ട്ടപ്പനി രോഗം ബാധിച്ച കന്നുകാലികളെ കൊല്ലാന്‍ വെറ്റിനറി സര്‍വകലാശാലയുടെ വിദഗ്ധ സമിതി യോഗത്തില്‍ തീരുമാനം. കേന്ദ്ര-സംസ്ഥാന മൃഗസംരക്ഷണബോര്‍ഡുകളുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കന്നുകാലികളെ കൊല്ലുമെന്ന് അധികൃതര്‍ പറഞ്ഞു. അമിത അളവില്‍ ഉറക്ക ഗുളിക നല്‍കി വേദനയറിയിക്കാതെ കൊല്ലാനാണ് തീരുമാനം. നേരത്തെ മഗ്നീഷ്യം സള്‍ഫേറ്റ് കുത്തിവച്ച് കൊല്ലാനായിരുന്നു നീക്കം. എന്നാല്‍ ഈ വിവരം പുറത്തായതോടെ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് ഇടപെട്ടാണ് ഈ നീക്കം തടഞ്ഞത്. വെറ്റിനറി സര്‍വകലാശാലയുടെ പാലക്കാട് തിരുവിഴാംകുന്നിലെ ഫാമിലെ തൊണ്ണൂറോളം കാലികളിലാണ് രോഗം കണ്ടെത്തിയത്. രണ്ട് വര്‍ഷം മുന്‍പ് രോഗം കണ്ടെത്തിയിരുന്നെങ്കിലും സംഭവം മറച്ചുവക്കുകയായിരുന്നു.

മാള്‍ട്ടപ്പനി മാരകം;പാലിലൂടെ മനുഷ്യരിലെത്താം
മനുഷ്യരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന രോഗമാണ് മാള്‍ട്ടപ്പനി. ബ്രാസെല്ലസ് എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. ഗര്‍ഭച്ഛിദ്രമുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയയാണ് ബ്രാസെല്ലസ്.2011ല്‍ മാള്‍ട്ടപ്പനി ബാധിച്ച് ചെറുകിട ഫാം ഉടമയായിരുന്ന മൂവാറ്റുപുഴ സ്വദേശിനി മരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക