|    Feb 25 Sat, 2017 1:48 am
FLASH NEWS

അപൂര്‍വ രോഗം ബാധിച്ച ബാലിക സഹായം തേടുന്നു

Published : 8th November 2016 | Posted By: SMR

കട്ടപ്പന: അപൂര്‍വ രോഗം ബാധിച്ച വിദ്യാര്‍ഥിനി സുമനസ്സുകളുടെ സഹായം തേടുന്നു. ചെമ്പകപ്പാറ ശൗരാംങ്കുഴിയില്‍ മാത്യു-മേഴ്‌സി ദമ്പതികളുടെ മകള്‍ ജീനാ മാത്യു (11) ആണ് തലയ്ക്കകത്ത് ഉണ്ടായ കാന്‍സറിന്റെ ചികില്‍സ മൂലം ഹോര്‍മോണ്‍ വ്യത്യാസം വന്ന് വളര്‍ച്ച മുരടിച്ചത്. ഇതിന്റെ ചികില്‍സയ്ക്കായി ലക്ഷക്കണക്കിനു രൂപയാണ് വേണ്ടി വരുന്നത്. 5 മുതല്‍ 10 വര്‍ഷം വരെ ചികില്‍സിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. മൂന്ന് വര്‍ഷം മുമ്പ് ശാന്തിഗ്രാം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ സ്ഥിരമായി തലവേദന അനുഭവപ്പെടാറുണ്ടായിരുന്നു. ആദ്യം സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തി. പരിശോധനയില്‍ തലയ്ക്കകത്ത് മുഴയുണ്ടെന്നും ഉടന്‍ നീക്കം ചെയ്യണമെന്നും കണ്ടെത്തി.തുടര്‍ന്ന് തിരുവനതപുരം ശ്രീചിത്തിരയില്‍ എത്തി ശസ്ത്രക്രിയ ചെയ്തു. കാന്‍സര്‍ ആണെന്നു സ്ഥിരീകരിച്ചു. പിന്നീട് തുടര്‍ ചികില്‍സയ്ക്കായി ആര്‍സിസിയിലേയ്ക്ക് മാറ്റി. റേഡിയേഷനും കീമോയും ചെയ്തു. എന്നാല്‍ തുടര്‍ച്ചയായ ചികില്‍സയുടെ ഭാഗമായി കുട്ടിയ്ക്ക് ഹോര്‍മോണില്‍ വ്യത്യാസം വന്നു. വളര്‍ച്ച മുരടിക്കുന്ന അപുര്‍വ രോഗം പിടിപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു ഇതിന് ചികില്‍സ. പിന്നീട് അമൃതയിലേയ്ക്ക് മാറി. ആദ്യം ഹോര്‍മോണ്‍ വ്യതിയാനത്തിന് ഗുളികയായിരുന്നു നല്‍കിയത്. എന്നാല്‍ ഫലമില്ലാതെ വന്നതോടെ  ഇപ്പോള്‍ ഇഞ്ചക്ഷന്‍ ആണ് നല്‍കുന്നത്. ദിവസേന 800 രൂപയോളം ചെലവാകും. ഈ ചികിത്സ 5 മുതല്‍ 10 വര്‍ഷം വരെ തുടര്‍ച്ചയായി ചെയ്യണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇതുവരെ 12 ലക്ഷത്തോളം രൂപയാണ് ചെലവായത്.അച്ഛന്‍ മാത്യു ഹൃദ്രോഗിയാണ്. ശ്രീചിത്തിരയിലെ ചികിത്സയിലാണ്. ചെമ്പകപ്പാറയില്‍ ചുമട്ടു തൊഴിലാളിയായ മാത്യുവിന്റെ എക വരുമാനം കൊണ്ടാണ് ഈ വീട് കഴിഞ്ഞിരുന്നത്. കുട്ടിക്കും മാത്യൂവിനുംഅസുഖം വന്നതോടെ ഈ കുടുംബം സാമ്പത്തിക പാരാധീനതയിലാണ്. ഇതുവരെ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അകമഴിഞ്ഞ സഹായത്താലാണ് ജീനയുടെ ചികിത്സ നടന്നത്. എന്നാല്‍ ഇപ്പോഴത്തെ കുട്ടിയു—ടെ ചികിത്സാ ചെലവ് ഇവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ജീന ഇപ്പോള്‍ ഇപ്പോള്‍ ചെമ്പകപ്പാറ സ്‌കൂളിലെ 5 ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഈ കുടുംബം. ഇതിനായി യൂനിയന്‍ ബാങ്ക് ഈട്ടിത്തോപ്പ് ശാഖയില്‍ ജീനയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 427602010010710. ഐഎഫ്‌സി കോഡ്: യുബിഐഎന്‍0542768.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക