തിരുവനന്തപുരം: അപൂര്‍വ ഇനം നക്ഷത്ര ആമയെ വില്ക്കാന് ശ്രമിച്ച അഞ്ചംഗ സംഘം പിടിയിലായി. തിരുമല പാറക്കോവില്‍ ലക്ഷ്മീനഗര്‍ വീട്ടില്‍ കിഷോര്‍ എന്നു വിളിക്കുന്ന രഞ്ജിത് കുമാര്‍ (30), ഈഞ്ചക്കല്‍ ശിവകൃപയില്‍ ഗോപകുമാര്‍ (58), വിളവൂര്‍ക്കല്‍ പാവച്ചകുഴി പെരുകാവ് അജിത ഭവനില്‍ സുജിത് (23), നെടുമങ്ങാട് വാളിക്കോട് കാരവളവ് അരശുപറമ്പ് ഇടവേലില്‍ വീട്ടില്‍ രവീന്ദ്രന് (57), നെടുമങ്ങാട് ഉഴമലയ്ക്കല്‍ കുളപ്പട നന്ദിനി നിവാസില്‍ വെങ്കിടേശ്വരന് പോറ്റി (53) എന്നിവരാണു വനംവകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്.
നെടുമങ്ങാട് വട്ടപ്പാറ റൂട്ടില്‍ ചെല്ലാംകോട് ഗവ. എല്‍പിഎസിന് സമീപം അപൂര്‍വ ഇനത്തില്‍പെട്ട നക്ഷത്ര ആമയെ വില്ക്കാന് ശ്രമിക്കുന്നതായുള്ള രഹസ്യ വിവരമനുസരിച്ച് പാലോട് റെയിഞ്ച് ഓഫിസര്‍ എസ് വി വിനോദ്, ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം റെയിഞ്ച് ഓഫിസര്‍ വിശ്വംഭരന് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ഇവരെ പിടികൂടിയത്. കടത്താനുപയോഗിച്ച ആഡംബര കാറും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പാലോട് റെയിഞ്ച് ഓഫിസര്‍ എസ് വി വിനോദ്, ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം റെയിഞ്ച് ഓഫിസര്‍ വിശ്വംഭരന്, ഡെപ്യൂട്ടി റെയിഞ്ചര്‍ ടി അജികുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ ഷിജു എസ് വി നായര്‍, മണികണ്ഠന് നായര്‍, ജി വി ഷിബു, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ വി വിജു, ആന്റണി ബന് ആല്‍ബര്‍ട്ട്, രജികുമാരന് നായര്‍, ശാന്തകുമാര്‍, പ്രസന്നകുമാര്‍, തുളസി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.