|    Nov 25 Sat, 2017 3:06 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അപാകത പരിഹരിക്കാന്‍ സമയം നീട്ടിനല്‍കില്ലെന്ന് മന്ത്രി

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ പട്ടികയിലെ അപകാതകള്‍ പരിഹരിക്കുന്നതിന് സമയം നീട്ടിനല്‍കില്ലെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. ഈമാസം 31വരെയാണ് അപാകതകള്‍ നീക്കാനുള്ള സമയം. ഇത് നീട്ടിനല്‍കാനാവില്ല. നവംബര്‍ ഒന്നിന് നിയമം നടപ്പാക്കുമെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയായി മന്ത്രി നിയമസഭയില്‍ പറഞ്ഞു.
പരാതി താലൂക്ക് ഓഫിസുകള്‍ക്കുപുറമെ വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ് എന്നിവടങ്ങളിലും സമര്‍പ്പിക്കാം. നവംബര്‍ ഒന്നുമുതല്‍ കരട് മുന്‍ഗണനാ പട്ടിക അനുസരിച്ചാവണം റേഷന്‍ വിതരണമെന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ട്. ഇല്ലെങ്കില്‍ എപിഎല്‍ വിഭാഗത്തിനുള്ള അരിവില കേന്ദ്രം കൂട്ടും. എഎവൈ വിഭാഗത്തിന് നിലവിലുള്ള 35 കിലോഗ്രാം അരിയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്ന ഒരോ അംഗത്തിനും അഞ്ചുകിലോ സൗജന്യ അരിയും ഉറപ്പാക്കും.
എഫ്‌സിഐ ഗോഡൗണില്‍നിന്ന് റേഷന്‍ കടകളിലേക്ക് നേരിട്ട് സാധനങ്ങള്‍ എത്തിക്കുന്നതിലൂടെ ഇടനിലക്കാരുടെ ചുഷണം ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു.
റേഷന്‍ കാര്‍ഡ് തിരുത്താന്‍ പൊരിവെയിലില്‍ നീണ്ട ക്യൂ;  നിരവധിപേര്‍ കുഴഞ്ഞ്‌വീണു
തിരുവനന്തപുരം: റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും നെയ്യാറ്റിന്‍കര സപ്ലൈ ഓഫിസില്‍ നീണ്ട ക്യൂ. പൊരിവെയിലില്‍ ക്യൂ നിന്ന നിരവധി പേര്‍ കുഴഞ്ഞുവീണു.  ഉച്ചവെയില്‍ കടുത്തതോടെ പലരും കുഴഞ്ഞ്‌വീഴുകയായിരുന്നു.
റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്താനുള്ളവരും ബിപിഎല്‍ ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ടവരും രാവിലെ അഞ്ചോടെ ഇവിടെയെത്തിയിരുന്നു. 22 വില്ലേജുകളില്‍ നിന്നുള്ള ആയിരത്തിലധികം ആളുകളാണ് ഭക്ഷണവും വെള്ളവുമില്ലാതെ ക്യൂ നിന്നത്. കൂടുതലും തീരദേശ മേഖലയായതിനാല്‍ നെയ്യാറ്റിന്‍കരയില്‍ ജനസാന്ദ്രത കൂടുതലാണ്. എന്നാല്‍, ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. ജനപ്രവാഹത്തില്‍ നെയ്യാറ്റിന്‍കര ടൗണ്‍ പൂര്‍ണമായും സ്തംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക