|    Aug 24 Thu, 2017 2:52 am
FLASH NEWS

അപവാദ പ്രചാരണം നടത്തിയെന്ന്; പഞ്ചായത്ത് പടിക്കല്‍ വീട്ടമ്മ ആത്മഹത്യക്കു ശ്രമിച്ചു

Published : 28th June 2016 | Posted By: SMR

കുമരകം: അപവാദ കഥകളില്‍ മനംനൊന്ത് വീട്ടമ്മ പഞ്ചായത്ത് പടിക്കല്‍ ആത്മഹത്യക്കു ശ്രമിച്ചു. കുമരകം വേരണം വാക്കല്‍ സന്തോഷിന്റെ ഭാര്യ അനിത(34)യാണ് ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
ഇന്നലെ രാവിലെ 11ഓടെ ഭര്‍ത്താവിനൊപ്പം എത്തിയാണ് ആത്മഹത്യാശ്രമം നടത്തിയത്. വീട്ടമ്മയെയും മറ്റൊരു യുവാവിനെയും ചേര്‍ത്ത് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ അപവാദ പ്രചാരണം നടത്തുന്നതായി കാട്ടി ഇവര്‍ കുമരകം പോലിസില്‍ വെള്ളിയാഴ്ച പരാതി നല്‍കിയിരുന്നു. പരാതിയിന്മേല്‍ ഇരു കൂട്ടരെയും ഇന്നലെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. ഇതിനിടെയാണു വീട്ടമ്മയും ഭര്‍ത്താവും പഞ്ചായത്ത് പടിക്കലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. ഈ സമയം ഒഫിസിനു മുന്നിലുണ്ടായിരുന്ന പ്രസിഡന്റ് എ പി സലിമോനും മറ്റ് അംഗങ്ങളും ചേര്‍ന്ന് ഇവരെ പിന്തിരിപ്പിച്ചു.
തുടര്‍ന്ന് എസ്‌ഐ ആര്‍ രാജീവ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. സിപിഎം പ്രവര്‍ത്തകരായ നാലുപേര്‍ക്കെതിരേ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തതായി പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക