|    Jan 18 Wed, 2017 11:53 pm
FLASH NEWS

അപര്‍ണ പ്രവേശനം നേടിയത് ഹൈക്കോടതി മുഖാന്തിരം; പ്രചാരണം വാസ്തവ വിരുദ്ധം: സത്യസരണി ട്രസ്റ്റ്

Published : 29th July 2016 | Posted By: SMR

മഞ്ചേരി: സത്യസരണിയെക്കുറിച്ച് ചില കേന്ദ്രങ്ങള്‍ നടത്തുന്ന ആരോപണം വാസ്തവവിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്ന് സത്യസരണി (മര്‍ക്കസുല്‍ ഹിദായ) ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി അബ്ദുറഹിമാന്‍ ബാഖവി  അറിയിച്ചു.
1944ല്‍ ആരംഭിച്ച സ്ഥാപനത്തില്‍ ഇന്നുവരെ ആരെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയിട്ടില്ല. ഇസ്‌ലാം സ്വീകരിച്ചവരും ഇസ്‌ലാമിനെക്കുറിച്ച് അറിയാത്ത മുസ്‌ലിംകളും ഇവിടെ പഠനം നടത്തുന്നുണ്ട്. നിയമപരമായ രേഖകളുമായെത്തുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. നിലമ്പൂര്‍ മരുത സ്വദേശിയായ കെ ശ്രീകാന്ത് എന്ന വ്യക്തി 2015 സപ്തംബര്‍ 21ന് സ്ഥാപനത്തില്‍ പ്രവേശനം നേടിയിരുന്നു. മകനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനാല്‍ 23ന് കോടതിയില്‍ ഹാജരായ ശേഷം 26ന് തിരിച്ചെത്തുകയും ചെയ്തിരുന്നു. ഡിസംബര്‍ ഒന്നിന് ഇയാള്‍ പഠനം പൂര്‍ത്തിയാക്കി പോവുകയും ചെയ്തു.
ശ്രീകാന്ത് പഠനകാലത്തോ ശേഷമോ സ്ഥാപനത്തിനെതിരേ ആക്ഷേപം ഉന്നയിച്ചിട്ടില്ല. എന്നാല്‍, ഈയിടെയായി ആരോപണങ്ങളുമായി വന്നതിനു പിന്നില്‍ സംഘപരിവാര കേന്ദ്രമാണെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. അപര്‍ണ എന്ന അയിഷ ഇസ്‌ലാം സ്വീകരിച്ചത് സംബന്ധിച്ചും ചില വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്.
എട്ടാംക്ലാസ് മുതല്‍ ഇസ് ലാമിക വിശ്വാസം ഉള്‍ക്കൊണ്ട അപര്‍ണ ഹൈക്കോടതിയില്‍ ഹാജരായ ശേഷമാണ് ഏപ്രില്‍ എട്ടിന് സ്ഥാപനത്തില്‍ പ്രവേശനം നേടുന്നത്. തന്റെ വിശ്വാസമാറ്റത്തെക്കുറിച്ച് അമ്മയ്ക്കും കുടുംബത്തിനും അറിയാമെന്ന് ഹൈക്കോടതി മുമ്പാകെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അഞ്ച് തവണയെങ്കിലും അപര്‍ണയുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും സംഘപരിവാരം അപര്‍ണയെ വേട്ടയാടുകയാണ്. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി  പി പി റഫീഖ്, മാനേജര്‍ മുഹമ്മദ് റാഫി പങ്കെടുത്തു.
മഞ്ചേരിയിലെത്തിയത് ഇസ്‌ലാമിനെ അടുത്തറിയാന്‍: അപര്‍ണ
മഞ്ചേരി: ഇസ്‌ലാമിനെ കൂടുതല്‍ അടുത്തറിയാനാണ് മഞ്ചേരിയിലെ മര്‍ക്കസുല്‍ ഹിദായയിലെത്തിയതെന്ന് നേരത്തേ ഇസ്‌ലാം സ്വീകരിച്ച തിരുവനന്തപുരം സ്വദേശി അപര്‍ണ എന്ന അയിഷ വാര്‍ത്താലേഖകരോട് പറഞ്ഞു.
ഇസ്‌ലാമിനെക്കുറിച്ച് കോഴിക്കോട് തര്‍ബിയത്തുല്‍ഇസ്‌ലാം സഭയില്‍ നിന്നു പഠിച്ചിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ പഠിക്കാനാണ്  മര്‍ക്കസുല്‍ ഹിദായ തിരഞ്ഞെടുത്തത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ പഠനത്തിനെത്തിയത്. അമ്മ ദിവസവും എന്നെ വിളിക്കാറുണ്ട്. മറ്റുള്ളവര്‍  ഭീഷണിപ്പെടുത്തുന്നത് അമ്മ ഏറ്റുപറയുക മാത്രമാണ് ചെയ്യുന്നത്.  എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹം ജനിച്ചതെന്നും അതിപ്പോള്‍ പൂവണിഞ്ഞെന്നും അയിഷ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 80 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക