|    Oct 24 Tue, 2017 7:41 am
FLASH NEWS
Home   >  Todays Paper  >  page 10  >  

അപര്യാപ്തതകള്‍ക്ക് നടുവില്‍ മീഡിയാ സെന്റര്‍

Published : 21st January 2016 | Posted By: SMR

തിരുവനന്തപുരം: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കമായ സ്‌കൂള്‍ കലോല്‍സവത്തില്‍ മീഡിയാ സെന്റര്‍ അപര്യാപ്തതകള്‍ക്കു നടുവില്‍. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തെ പ്രധാന കലോല്‍സവ വേദിക്കു സമീപമാണ് മീഡിയാ സെന്ററിനായി സൗകര്യമൊരുക്കിയിരിക്കുന്നത്.
വേദിയില്‍ ആണ്‍കുട്ടികളുടെ കുച്ചുപ്പുടി മല്‍സരം അരങ്ങുതകര്‍ക്കുമ്പോഴും മീഡിയാ സെന്റര്‍ഏതെന്നറിയാതെ കുഴങ്ങുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകരെ കാണാന്‍ മല്‍സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് മീഡിയാ റൂം അന്വേഷിച്ച് അലയേണ്ടി വന്നു. മല്‍സരം ആരംഭിച്ചിട്ടും ഒരു ബോര്‍ഡുപോലും ഇവിടെ സ്ഥാപിച്ചിരുന്നില്ല. കുറെ കസേരകള്‍ മാത്രം നിരത്തിയിരുന്ന മീഡിയാ റൂമില്‍ പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് ചുരുക്കം ചില ലാപ്‌ടോപ്പുകള്‍ എത്തിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക