|    Dec 11 Tue, 2018 11:48 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അപരാജിതരായി ബയേണ്‍ മ്യൂണിക്

Published : 29th November 2018 | Posted By: kasim kzm

മ്യൂനിക്ക്: ആര്യന്‍ റോബനും റോബര്‍ട്ട് ലെവന്‍ഡോവസ്‌കിയും ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബെന്‍ഫിക്കയെ പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ 13,30 മിനുട്ടുകളിലായിരുന്നു ആര്യന്‍ റോബന്റെ ഗോളുകള്‍. 36ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോവസ്‌കിയുടെ ഗോളിലൂടെ ബയേണ്‍ ഹാട്രിക്കിലെത്തിയപ്പോള്‍ ജെഡ്‌സണ്‍ ഫെര്‍ണാണ്ടസ് (46ാം മിനുട്ട്) ആണ് ബെന്‍ഫിക്കയുടെ ആശ്വാസഗോ ള്‍ നേടിയത്. 51ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോവസ്‌കി വീണ്ടും ഗോള്‍ വല ചലിപ്പിച്ചു. ഫ്രാങ്ക് റിബറി (76ാം മിനുട്ട്) ബയേണിന്റെ ഗോള്‍വേട്ട പൂര്‍ത്തിയാക്കി.
ഗ്രൂപ്പ് ഇയില്‍ 13 പേയിന്റുമായി മുന്നിലുള്ള ബയേണ്‍ ഒരു കളിയില്‍ പോലും തോല്‍ക്കാതെ ജൈത്രയാത്ര തുടരുകയാണ്. ഒരു മല്‍ സരം സമനിലയിലായി. ഒരുകളി മാത്രം ജയിച്ച ബെ ന്‍ഫിക്കയുടെ സമ്പാദ്യം നാലു പോയിന്റാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss