|    Dec 17 Mon, 2018 7:01 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അപരാജിതരായി ഡോട്മുണ്ട്; ബയേണ്‍ മ്യൂണിക്കിന് ജയം

Published : 3rd December 2018 | Posted By: kasim kzm

മ്യൂണിക്ക്: ജര്‍മന്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടരുകയാണ് ജര്‍മന്‍ ലീഗ് മുന്‍ ചാംപ്യന്‍മാരായ ബൊറൂസ്യ ഡോട്മുണ്ട്. 13ാം റൗണ്ട് മല്‍സരത്തില്‍ ഡോട്മുണ്ട് 2-0ന് ഫ്രെയ്ബര്‍ഗിനെ പരാജയപ്പെടുത്തുകയായിരുന്നു.
മാര്‍കോ റ്യൂസ്, പാകോ അല്‍കാസര്‍ എന്നിവരാണ് ഡോട്മുണ്ടിന്റെ സ്‌കോറര്‍മാര്‍. ബാഴ്‌സലോണയില്‍ നിന്ന് ഈ സീസണില്‍ ഡോട്മുണ്ടിലെത്തിയ അല്‍കാസര്‍ മികച്ച ഫോമിലാണ്. സ്പാനിഷ് സ്‌ട്രൈക്കര്‍ കൂടിയായ അല്‍കാസര്‍ ഇതിനോടകം 11 ഗോളുകള്‍ ഡോട്മുണ്ടിന് വേണ്ടി നേടിക്കഴിഞ്ഞു.
ലീഗിലെ മറ്റൊരു മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് 2-1ന് വെര്‍ഡറിനെ തോല്‍പ്പിച്ചു. ഇരട്ട ഗോള്‍ നേടിയ സെര്‍ജി ഗാബ്രിയാണ് ബയേണിന്റെ വിജയശില്‍പ്പി. വിജയത്തോടെ ലീഗില്‍ ബയേണ്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു. 13 മല്‍സരങ്ങളില്‍ നിന്ന് 24പോയിന്റാണ് ബയേണിനുള്ളത്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 33 പോയിന്റുമായാണ് ഡോട്മുണ്ട് തലപ്പത്ത് തുടരുന്നത്. 12 മല്‍സരങ്ങളില്‍ നിന്ന് 26 പോയിന്റുള്ള ബൊറൂസ്യയാണ് ലീഗില്‍ രണ്ടാം സ്ഥാനത്ത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss