|    Oct 20 Sat, 2018 8:40 am
FLASH NEWS

അപരന്‍ പോലിസ് പിടിയില്‍; അബൂബക്കറിന് ഇനി സ്വസ്ഥമായി ഉറങ്ങാം

Published : 24th August 2018 | Posted By: kasim kzm

കരുവാരക്കുണ്ട്: അഞ്ച് വര്‍ഷത്തിനിടെ നാല് അറസ്റ്റ് വാറന്റും, അഞ്ച് സമന്‍സുമാണ് അബൂബക്കറിനെ തേടിയെത്തിയത്. സമന്‍സും അറസ്റ്റ് വാറന്റുമായി വരുന്ന പോലിസുകാരെ കൊണ്ട് തരിശ് ഓട്ടുപാറയിലെ അബൂബക്കര്‍ പൊറുതിമുട്ടിയിരുന്നു. രണ്ട് പേര്‍ക്ക് ഒരേ പേരും വിലാസവുമായതാണ് സാമൂഹിക പ്രവര്‍ത്തകനായ തരിശിലെ ഒ പി അബൂബക്കറിന് വിനയായത്. ഇതോടെ അപരന്‍ അബുബക്കറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒ പി അബൂബക്കര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതോടെ അപരനെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്ത് മഞ്ചേരി കോടതിയില്‍ ഹാജറാക്കി. കേസുകളില്‍ പ്രതിയായ അബൂബക്കറിന് വന്ന ആധാര്‍ കാര്‍ഡ് പോസ്റ്റുമാന്‍ തരിശിലെ ഒ പി അബൂബക്കറിന് നല്‍കിയതോടെയാണ് കരുവാരക്കുണ്ടില്‍ ഒരേ വിലാസത്തില്‍ രണ്ട് പേരുണ്ടെന്ന് മനസിലായത്. അപരന്‍ ഒരു വര്‍ഷമായി കരുവാരക്കുണ്ടില്ലില്ല. ഇദ്ദേഹത്തെ പോലിസ് പല സ്ഥലങ്ങളില്‍ നിന്ന് പിടിക്കുമ്പോള്‍ കരുവാരക്കുണ്ടിലെ മേല്‍വിലാസമാണ് പോലീസിന് നല്‍ക്കുക. അറസ്റ്റ് വാറന്റും, സമന്‍സും വരുന്നത് തരിശിലെ പൊതുപ്രവര്‍ത്തകനായ ഒ പി അബുബക്കറിനുമാണ്. വണ്ടിച്ചെക്ക് ,അടിപിടി, മദ്യപിച്ച് ശല്യം ചെയ്യല്‍ തുടങ്ങി കേസുകള്‍ക്കാണ് അറസ്റ്റ് വാറന്റും സമന്‍സും വരുന്നത്. പോലിസിന്റെ വീട്ടിലേക്കുള്ള വരവ് സഹിക്കാന്‍ കയിയാതെ വന്നപ്പോയാണ് ഒ പി അബൂബക്കര്‍ പരാതി നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss