|    Apr 21 Sat, 2018 4:52 pm
FLASH NEWS

അപമര്യാദയായി പെരുമാറുന്ന പോലിസിനെതിരേ നടപടി വേണം: എഐടിയുസി

Published : 28th March 2018 | Posted By: kasim kzm

തൃശൂര്‍: പൗരാവകാശങ്ങള്‍ നിഷേധിക്കുന്ന പോലിസ് നടപടി അവസാനിപ്പിക്കണമെന്നും അത്തരം പോലീസിനെതിരെ നടപടികള്‍ കൈകൊള്ളണമെന്നും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദനെ കഴിഞ്ഞ 11-ാം തിയ്യതി കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ സിഗ്നല്‍ സ്ഥലത്തുവെച്ച് അപമാനിക്കുകയും കള്ളക്കേസ് എടുത്ത നടപടി പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രി അന്വേഷണം നടത്തുവാന്‍ ചുമതലപ്പെടുത്തിയിട്ടും ഇവരേക്കും അന്വേഷണം മുന്നോട്ടുപോയിട്ടില്ല. നടപടികള്‍ വൈകിയാല്‍ ശക്തമായ പ്രക്ഷോഭം സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസ്താവിച്ചു.
സി.പി.ഐ. നേതാവും എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറിയും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ കെ.ജി. ശിവാനന്ദനെ മനപൂര്‍വ്വം അധിക്ഷേപിച്ച് ഹെല്‍മെറ്റ് വെച്ചില്ലയെന്ന കാരണത്താല്‍ ബൈക്കിന്റെ താക്കോല്‍ വലിച്ചൂരി ബൈക്ക് കസ്റ്റടിയില്‍ എടുത്ത് കള്ളക്കേസുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് വലപ്പാട് ട്രാഫിക്ക് എസ്.ഐ. വി.വി. തോമസ്സിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് എ.ഐ.ടി.യു.സി. ജില്ലാ കൗണ്‍സില്‍ നേതൃത്വത്തില്‍ കലക്‌ട്രേറ്റിനു മുന്നില്‍ നടത്തിയ തൊഴിലാളികളുടെ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബികെഎംയു സംസ്ഥാന പ്രസിഡന്റ് എ കെ ചന്ദ്രന്‍, എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍, എ എന്‍ രാജന്‍, പി ജി മോഹനന്‍, പി കെ കൃഷ്ണന്‍, ടി കെ സുധീഷ്, കെ എം ജയദേവന്‍, വി കെ ലതിക, കര്‍ഷക തൊഴിലാളി ജില്ലാ പ്രസിഡന്റ് വി എസ് പ്രിന്‍സ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss