|    Nov 18 Sat, 2017 4:47 am

അപമര്യാദയായി പെരുമാറിയ സെക്യൂരിറ്റി ജീവനക്കാരനെ യുവതി കൈകാര്യം ചെയ്തു

Published : 3rd August 2017 | Posted By: fsq

 

മൂവാറ്റുപുഴ: ബേക്കറിയിലെത്തിയ യുവതിയോടു മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറിയ സെക്യൂരിറ്റി ജീവനക്കാരനെ ആളുകള്‍ നോക്കി നില്‍ക്കെ യുവതി കൈകാര്യം ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശി ബിജു (48) ആണ് പോലിസ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി എട്ടോടെ കച്ചേരിത്താഴത്തെ ബേക്കറി കം റെസ്‌റ്റോറന്റിനു മുന്നിലാണ് സംഭവം. കാക്കനാട് സ്വദേശിയായ യുവതിയും സഹോദരനും ബേക്കറിയിലെത്തി ഭക്ഷണം വാങ്ങിയ ശേഷം  കാറിലിരുന്ന് കഴിക്കുകയായിരുന്നു. ഇതിനിടെ കാറിനു സമീപം നില്‍ക്കുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് കേസ്.  പ്രകോപനപരമായി ഇയാള്‍ പെരുമാറിയതോടെ യുവതി ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക