|    Jun 20 Wed, 2018 10:59 pm
FLASH NEWS

അപഥ സഞ്ചാരത്തിനെതിരേ മഹല്ല് നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കണം: ഹൈദരലി ശിഹാബ് തങ്ങള്‍

Published : 8th November 2016 | Posted By: SMR

കുന്ദമംഗലം: അധാര്‍മികതയും അരാജകത്വവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ തിന്‍മകള്‍ക്കെതിരെ മഹല്ല് നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.  കുന്ദമംഗലത്ത് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പാരന്റിംങ് കോണ്‍ഫറന്‍സ് സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു തങ്ങള്‍. സമസ്ത സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ അധ്യക്ഷനായി. എസ്എംഎഫ് സംസ്ഥാന ജന.സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ആമുഖ പ്രഭാഷണം നടത്തി. എസ്‌വൈഎസ് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള, ഡോ. ഖത്തര്‍ ഇബ്‌റാഹിം ഹാജി, ഡോ. കെ കെ എന്‍ കറുപ്പ്,  പിണങ്ങോട് അബൂബക്കര്‍, യു ശാഫി ഹാജി, പാലത്തായി മൊയ്തു ഹാജി, എസ്‌കെ ഹംസ ഹാജി, സി എസ് കെ തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായി, ആര്‍ വി കുട്ടി ഹസന്‍ ദാരിമി, റഷീദ് ഫൈസി വെള്ളായിക്കോട്, ഖാലിദ് കിളിമുണ്ട, സ്വാദിഖ് ഫൈസി, ഒ പി അഷ്‌റഫ്, സലാം ഫൈസി മുക്കം, കെ പി കോയ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss