|    Jul 21 Fri, 2017 4:30 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അപകീര്‍ത്തി പരാമര്‍ശം: ദയാശങ്കര്‍ സിങ് അറസ്റ്റില്‍

Published : 30th July 2016 | Posted By: SMR

ലഖ്‌നോ: ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബിജെപി മുന്‍ നേതാവ് ദയാശങ്കര്‍ സിങിനെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ്, ബിഹാര്‍ പോലിസ് സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ ബക്‌സറില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എസ്‌സി, എസ്ടി ആക്റ്റ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പുതിയ വൈസ് പ്രസിഡന്റായി നിയമിതനായ ദയാശങ്കര്‍ സിങ് തനിക്കു ലഭിച്ച സ്വീകരണ പരിപാടിയിലാണു മായാവതിയെ ലൈംഗികത്തൊഴിലാളിയോട് ഉപമിച്ചു പ്രസ്താവന നടത്തിയത്. സംഭവം വിവാദമായതോടെ പാര്‍ട്ടി പദവികളില്‍നിന്ന്  സിങിനെ പുറത്താക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക