|    May 29 Mon, 2017 7:44 am
FLASH NEWS

അപകീര്‍ത്തി കേസ്: കെജ്‌രിവാളിന് ജാമ്യം

Published : 9th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ബിജെപി എംപി രമേശ് ബിദൂരി സമര്‍പ്പിച്ച അപകീര്‍ത്തി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതി ജാമ്യം അനുവദിച്ചു. 10,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കേസിലെ തുടര്‍വാദം ആഗസ്ത് ആറിനു നടക്കും. കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാള്‍ ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. വാര്‍ത്താചാനലിന് അനുവദിച്ച അഭിമുഖത്തില്‍ കെജ്‌രിവാള്‍ തനിക്കെതിരേ അപകീര്‍ത്തി പ്രസ്താവം നടത്തി എന്നാണ് ദക്ഷിണ ഡല്‍ഹി മണ്ഡലത്തിലെ എംപിയായ ബിദൂരി ആരോപിച്ചിരുന്നത്. ബിദൂരിക്കെതിരേ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും ഡല്‍ഹി പോലിസ് അദ്ദേഹത്തിനെതിരേ നടപടിയെടുക്കുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞുവെന്നാണ് കേസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day