|    Oct 19 Thu, 2017 12:47 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അപകീര്‍ത്തി കേസ്: കെജ്‌രിവാളിനു ജാമ്യം

Published : 30th July 2016 | Posted By: SMR

അമൃത്‌സര്‍: അപകീര്‍ത്തി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടി(എഎപി) നേതാവ് സഞ്ജയ് സിങിനും കോടതി ജാമ്യം അനുവദിച്ചു. പഞ്ചാബ് റവന്യൂമന്ത്രി ബിക്രം സിങ് മജിതിയയാണ് അപകീര്‍ത്തി കേസ് കൊടുത്തിരുന്നത്. കേസില്‍ അടുത്ത വാദം ഒക്ടോബര്‍ 15നു കേള്‍ക്കും. കെജ്‌രിവാളും സിങും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. അടുത്ത വാദംകേള്‍ക്കുമ്പോള്‍ ഹാജരാവാന്‍ എഎപി നേതാവ് ആശിഷ് കേതന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 18നാണ് ഹാജരാവാന്‍ ആവശ്യപ്പെട്ട് മൂന്നുപേര്‍ക്കും സമന്‍സയച്ചത്.
മയക്കുമരുന്നു വിഷയവുമായി ബന്ധപ്പെട്ട് തന്റെയും കുടുംബത്തിന്റെയും പ്രതിച്ഛായ തകര്‍ക്കാന്‍ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചുവെന്നാണ് മജിതിയ ഹരജിയില്‍ ആരോപിച്ചത്. കെജ്‌രിവാളിനും മറ്റുള്ളവര്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഇന്നലെ അമൃത്‌സര്‍ സര്‍ക്യൂട്ട് ഹൗസില്‍ നിരവധി എഎപി അനുകൂലികള്‍ തടിച്ചുകൂടിയിരുന്നു. ക്രമസമാധാന പാലനത്തിന് വന്‍സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.ഈ മാസം ഇത് മൂന്നാം തവണയാണ് കെജ്‌രിവാള്‍ അമൃത്‌സര്‍ സന്ദര്‍ശിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക