|    Oct 17 Tue, 2017 11:35 am
Home   >  News now   >  

അപകീര്‍ത്തി കേസ്സുകള്‍ രാഷ്ട്രീയ ആയുധമാക്കരുത് സുപ്രീംകോടതി

Published : 28th July 2016 | Posted By: sdq

ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ നേരിടാന്‍ അപകീര്‍ത്തിക്കേസുകള്‍ ആയുധമായി ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. ഡിഎംഡികെ നേതാവും മുന്‍ചലച്ചിത്ര താരവുമായ വിജയകാന്തിനും അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതക്കുമെതിരായ ജാമ്യമില്ലാവാറണ്ട് തടഞ്ഞുകൊണ്ടാണ് ജസ്റ്റിസുമാരായ ദീപക് മിശ്രയും ആര്‍ എഫ് നരിമാനുമടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം. സര്‍ക്കാരിന്റെ കഴിവുകേടും അഴിമതിയും ചൂണ്ടിക്കാണിക്കുന്നവരെ അപകീര്‍ത്തിക്കേസുകളിലൂടെ പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കരുത്. സര്‍ക്കാരിനെ വിമര്‍ശിച്ചവര്‍ക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസുകളുടെ പട്ടിക രണ്ടാഴ്ചക്കകം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. ജയലളിതക്കെതിരെ വ്യാജ പ്രസ്താവന നടത്തിയെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുവെന്നുമാരോപിച്ച് കഴിഞ്ഞവര്‍ഷം നവംബര്‍ ആറിനാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ തിരുപ്പൂര്‍ കോടതിയില്‍ വിജയകാന്തിനും ഭാര്യക്കുമെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്. കേസില്‍ ബുധനാഴ്ച കോടതി ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതാണ് സുപ്രീംകോടതി റദ്ദാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക