|    Jul 26 Wed, 2017 8:29 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അപകീര്‍ത്തി കേസുകള്‍ രാഷ്ട്രീയ ആയുധമാക്കരുത്: സുപ്രിംകോടതി

Published : 29th July 2016 | Posted By: SMR

ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ നേരിടാന്‍ അപകീര്‍ത്തിക്കേസുകള്‍ ആയുധമായി ഉപയോഗിക്കരുതെന്ന് സുപ്രിംകോടതി.
ഡിഎംഡികെ നേതാവും മുന്‍ ചലച്ചിത്ര താരവുമായ വിജയകാന്തിനും അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതയ്ക്കുമെതിരായ ജാമ്യമില്ലാവാറന്റ് തടഞ്ഞുകൊണ്ടാണ് ജസ്റ്റിസുമാരായ ദീപക് മിശ്രയും ആര്‍ എഫ് നരിമാനുമടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം.
സര്‍ക്കാരിന്റെ കഴിവുകേടും അഴിമതിയും ചൂണ്ടിക്കാണിക്കുന്നവരെ അപകീര്‍ത്തിക്കേസുകളിലൂടെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കരുത്. സര്‍ക്കാരിനെ വിമര്‍ശിച്ചവര്‍ക്കെതിരേ തമിഴ്‌നാട് മുഖ്യമന്ത്രിക്കു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസുകളുടെ പട്ടിക രണ്ടാഴ്ചയ്ക്കകം സമര്‍പിക്കാനും കോടതി ഉത്തരവിട്ടു.
ജയലളിതയ്‌ക്കെതിരേ വ്യാജ പ്രസ്താവന നടത്തിയെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുവെന്നുമാരോപിച്ച് കഴിഞ്ഞവര്‍ഷം നവംബര്‍ ആറിനാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ തിരുപ്പൂര്‍ കോടതിയില്‍ വിജയകാന്തിനും ഭാര്യക്കുമെതിരേ അപകീര്‍ത്തികേസ് നല്‍കിയത്.
കേസില്‍ ബുധനാഴ്ച കോടതി ഇരുവര്‍ക്കുമെതിരേ ജാമ്യമില്ലാവാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് സുപ്രിംകോടതി റദ്ദാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക