|    Oct 21 Sat, 2017 4:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അപകീര്‍ത്തി കേസില്‍ രാഹുലിന് ജാമ്യം

Published : 30th September 2016 | Posted By: SMR

ഗുവാഹത്തി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. കാമരൂപ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായപ്പോഴാണ് കോടതി രാഹുല്‍ ഗാന്ധിയെ സ്വന്തം ജാമ്യത്തില്‍ വിട്ടത്. 2015 ഡിസംബര്‍ 12ന് അസമിലെ പുരാതന വൈഷ്ണവ ആശ്രമത്തിലെ ബാര്‍പേട്ട സത്രം സന്ദര്‍ശിക്കാന്‍ എത്തിയ തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞെന്ന രാഹുലിന്റെ ആരോപണമാണ് അപകീര്‍ത്തി കേസിനു കാരണം. ആരോപണം ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചാണെന്നു ചൂണ്ടിക്കാട്ടി ആര്‍എസ്എസ് വിഭാഗ് ചന്‍ചാലക് അഞ്ജന്‍ ബോറയാണ് പരാതി നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക