|    Aug 17 Fri, 2018 6:15 pm
FLASH NEWS

അപകീര്‍ത്തിപരമായി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ബഷീര്‍ പാര്‍ട്ടിപ്രവര്‍ത്തകനല്ല: എസ്ഡിപിഐ

Published : 13th July 2018 | Posted By: kasim kzm

കാസര്‍കോട്: മഹാരാജാസ് സംഭവത്തില്‍ അഭിമന്യുവിന്റെ പിതാവിനേയും അധ്യാപികയേയും മോശമാക്കി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത കോപ്പയിലെ ബഷീര്‍ മുട്ടത്തോടിയെന്ന വ്യക്തി പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്നും അദ്ദേഹത്തിന് എസ്ഡിപിഐയുമായി യാതൊരു ബന്ധവുമില്ലെന്നും നിലവില്‍ മുസ്്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണെന്നും എസ്ഡിപിഐ മധൂര്‍ പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.
കാളപെറ്റന്ന് കേട്ടാല്‍ കയറെടുക്കുന്ന സമീപനമാണ് എസ്ഡിപിഐയുടെ വിഷയത്തില്‍ ചില മാധ്യമങ്ങള്‍ക്കെന്നും പാര്‍ട്ടിയെ അപകീര്‍ത്തിക്കുന്ന നടപടികളില്‍ നിന്നും മാധ്യമങ്ങള്‍ മാറി നില്‍ക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്മിറ്റി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് സകരിയ മുട്ടത്തോടി അധ്യക്ഷത വഹിച്ചു. ബിലാല്‍ ചുരി, മുഹമ്മദ് കരിമ്പളം, ഇസ്ഹാഖ് അറന്തോട്, ബഷീര്‍ ബിടി റോഡ്, ശരീഫ് ബട്ടംപാറ, സഹദ് ഉളിയത്തടുക്ക സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss