|    Dec 17 Mon, 2018 1:42 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അപകീര്‍ത്തിക്കേസ്: മേധപട്കര്‍ക്ക് 7000 രൂപ പിഴ ചുമത്തി

Published : 29th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഖാദി വില്ലേജ് ആന്റ് ഇന്റസ്ട്രീസ് കമ്മീഷന്‍ (കെവിഐസി) ചെയര്‍മാന്‍ വി കെ സക്‌സേന നല്‍കിയ അപകീര്‍ത്തിക്കേസില്‍ അഭിഭാഷകന്‍ ഹാജരാവാത്തതിനെത്തുടര്‍ന്ന് നര്‍മദാ ബച്ചാവോ ആന്ദോളന്‍ (എന്‍ബിഎ) പ്രവര്‍ത്തക മേധപട്കര്‍ക്ക് 7000 രൂപ പിഴ വിധിച്ച് ഡല്‍ഹി കോടതി. അഭിഭാഷകന്‍ ഹാജരാവാത്തതിനെത്തുടര്‍ന്ന് സാക്ഷിയുടെ എതിര്‍വിസ്താരം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പിഴവിധിച്ചത്. പരസ്യത്തില്‍ തന്നെയും എന്‍ബിഎയെയും ഉള്‍പ്പെടുത്തിയതിനെതിരേ സക്‌സേനയ്‌ക്കെതിരേ മേധപട്കര്‍ കേസ് ഫയല്‍ ചെയ്തതിനു പിന്നാലെ 2000 മുതല്‍ ഇരുവരും നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടുവരികയാണ്.
തൊട്ടുപിന്നാലെ, ടിവി ചാനലിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയും വാര്‍ത്താക്കുറിപ്പിലൂടെ അപമാനിക്കുകയും ചെയ്തുവെന്നാരോപിച്ച് സക്‌സേന മേധപട്കര്‍ക്കെതിരേ രണ്ട് കേസുകള്‍ ഫയല്‍ചെയ്യുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss