|    Mar 26 Sun, 2017 9:04 am
FLASH NEWS

അപകീര്‍ത്തിക്കേസ്: കെജ്‌രിവാളിന് ജാമ്യം

Published : 8th April 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനും മറ്റ് അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. 20,000 രൂപ വീതം കെട്ടിവയ്ക്കണമെന്നും തത്തുല്യമായ ആള്‍ജാമ്യം ഹാജരാക്കണമെന്നും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സുമിത് ദാസ് ഉത്തരവിട്ടു. കേസ് മെയ് 19ന് വീണ്ടും പരിഗണിക്കും. സഞ്ജയ് സിങ്, കുമാര്‍ ബിശ്വാസ്, രാഘവ് ഛദ്ദ, ദീപക് ബാജ്‌പേയി എന്നിവരാണ് മറ്റ് പ്രതികള്‍. വന്‍ സുരക്ഷാസന്നാഹത്തിന്റെ നടുവില്‍ പ്രതികളും ജെയ്റ്റ്‌ലിയും ഇന്നലെ പട്യാലഹൗസ് കോടതിയില്‍ ഹാജരായി. കോടതിമുറിയിലെ പ്രവേശനത്തിന് പോലിസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

(Visited 44 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക