|    Sep 21 Fri, 2018 3:06 pm
FLASH NEWS

അപകട രഹിതമാക്കാന്‍ പോലിസ് കര്‍മനിരതര്‍: ജില്ലാ പോലിസ് മേധാവി

Published : 16th January 2017 | Posted By: fsq

 

കോട്ടയം: മകരവിളക്കിനോടനുബന്ധിച്ച് ഈ വര്‍ഷം അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ അപകടത്തില്‍പെട്ട ഒറ്റ സംഭവം പോലും ഉണ്ടായിട്ടില്ലെന്ന് ജില്ലാ പോലിസ് മേധാവി  എന്‍ രാമചന്ദ്രന്‍ വാര്‍ത്തകുറുപ്പില്‍ ചൂണ്ടിക്കാട്ടി. 2016ല്‍ നാലു സംഭവങ്ങളും 2015ല്‍ ഒരു സംഭവവും ഉണ്ടായിട്ടുണ്ട്.ഈ വര്‍ഷം  മകരവിളക്ക് സീസണില്‍ അയ്യപ്പഭക്തരുടെ  വാഹന അപകടങ്ങളില്‍ പെടാതിരിക്കുന്നതിനും സുഗമമായി തീര്‍ത്ഥയാത്ര നടത്തിന്നുതിനും വേണ്ടി വിവിധങ്ങളായ നടപടികളാണ് കൈക്കൊണ്ടതെന്ന്  ജില്ലാ പോലിസ് മേധാവി സുചിപ്പിച്ചു.ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പോലിസ് ഉദ്യോഗസ്ഥരെ കൊണ്ട് ഫഌറസന്റ് ലാമ്പ് ഉപയോഗിച്ച് ദിശ കാണിക്കുന്നതിനും വേഗത കുറയ്ക്കുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിച്ചു. എരുമേലിയിലും പരിസര പ്രദേശങ്ങളിലും അയ്യപ്പ ഭക്തന്മാര്‍ തങ്ങാറുള്ള ഇടത്താവളങ്ങളിലും വെളിച്ചം ലഭ്യമാക്കുന്നതിനും മറ്റുമായും വൈദ്യുതി തടസ്സം ഉണ്ടാവാതിരിക്കുവാന്‍  മുന്‍ കരുതല്‍ നടപടികള്‍ കെഎസ്ഇബി യുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരുന്നു. ചന്ദനക്കുടം, പേട്ടതുള്ളല്‍, മകരവിളക്ക് ദിവസങ്ങളില്‍ ജില്ലാ പോലിസ് മേധാവി എരുമേലിയില്‍ ക്യാംപ് ചെയ്ത് കാഞ്ഞിരപ്പള്ളി,മണിമല സിഐ എന്നിവരുടെ മേല്‍ നോട്ടത്തില്‍ ജില്ലയ്ക്കകത്തും പുറത്ത് നിന്നും നിയോഗിച്ചിരുന്ന പോലിസ് ഉദ്യോഗസ്ഥരെ പ്രത്യേകം സ്‌കീം തയ്യാറാക്കി ഡ്യൂട്ടിക്ക് നിയോഗിച്ചിരിന്നു.പേട്ട തുള്ളല്‍ സംബന്ധിച്ച്  ഹൈക്കോടതിയില്‍ കേസുകളും അതിലുപരി തര്‍ക്കങ്ങളും നടന്ന് വന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട ആളുകളെ വിളിച്ച് വരുത്തി ചര്‍ച്ച ചെയ്തതിനാല്‍ യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലാതെ പേട്ട തുള്ളല്‍ ഭംഗിയായി നടത്തുന്നതിന് സാധിച്ചു. മകരവിളക്ക് സീസണില്‍ എരുമേലിയില്‍ അഞ്ച് ഡിവൈഎസ്പിമാരുടേയും, 12 സിഐമാരുടേയും 145 എസ്‌ഐ, എഎസ്‌ഐ മാരുടേയും, 627 സിപിഒ മാരുടേയും, 36 വനിത സിപിഒ മാരുടേയും സേവനം ലഭ്യമാക്കി. കാനന പാതയില്‍ അയ്യപ്പ ഭക്തര്‍ക്ക്  ബുദ്ധിമുട്ടുകളും തടസ്സങ്ങളും ഇല്ലാതെ യാത്ര ചെയ്യുന്നതിന് പ്രത്യേകമായി പോലിസ് പട്രോളിങും പിക്കറ്റും ഏര്‍പ്പെടുത്തി. കണമല, തുലാപ്പള്ളി, മുക്കൂട്ടുതറ, 26ാം മൈല്‍, കുറുവാമൂഴി മുതലായ അപകടസാധ്യത കൂടിയ സ്ഥലങ്ങളില്‍ പോലിസ് ഉദ്യോഗസ്ഥരെ നിയമിച്ച് വാഹനങ്ങള്‍ നിര്‍ത്തിച്ച് റോഡുകളുടെ അവസ്ഥയെപ്പറ്റി പറഞ്ഞ് മനസ്സിലാക്കുകയും ശ്രദ്ധയോടെ വാഹനം ഓടിക്കുന്നതിന്  ഇംഗ്ലീഷിലും മലയാളത്തിലും അന്യസംസ്ഥാന ഭാഷകളിലും ലഘുലേഘ തയ്യാറാക്കി വിതരണം നടത്തിയും െ്രെഡവര്‍മാര്‍ക്കും അയ്യപ്പ ഭക്തര്‍ക്കും ക്ഷീണം അകറ്റുന്നതിന് ചുക്കു കാപ്പി വിതരണം നടത്തുകയും ചെയ്തിരുന്നു.എരുമേലി, വൈക്കം, തിരുനക്കര, കോട്ടയം റെയില്‍വേസ്‌റ്റേഷന്‍, പാലാ, കടുത്തുരുത്തി എന്നീ പ്രധാന ഇടത്താവളങ്ങളില്‍ പോലിസ് കണ്‍ട്രോള്‍ റൂമിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കി.ശബരിമല ദര്‍ശനത്തിന് പോകുന്ന മാളികപ്പുറത്തമ്മമാരുടെ സുരക്ഷയ്ക്കായി വനിത സിഐയുടെ നേതൃത്വത്തില്‍ വനിത എസ്‌ഐ, വനിത സിപിഒ മാര്‍ എന്നിവരുടെ സേവനം എരുമേലിയിലും ജില്ലയിലെ മറ്റ് ഇടത്താവളങ്ങളിലും ലഭ്യമാക്കിയിരുന്നു.ആനയെ എഴുന്നള്ളിക്കുന്ന അവസരങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് അപകടം ഉണ്ടാകാതിരിക്കുന്നതിനും നടന്ന് പോകുന്നവര്‍ക്ക് വിഷപാമ്പുകളുടെ ദംശനം ഉണ്ടാവാതിരിക്കുന്നതിനും ഡിഎഫ്ഒ യുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ സംവിധാങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കോട്ടയം മെഡിക്കല്‍ കേളേജ്, ജില്ലാ,താലൂക്ക് ആശുപത്രികളില്‍ ചികില്‍സ സേവനം ഉറപ്പാക്കിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് റോഡുകളില്‍ െ്രെഡവര്‍മാര്‍ക്ക് കാണത്തക്ക വിധം ദിശകളും റോഡിന്റെ അവസ്ഥയും കാണിച്ച് കൊണ്ട് സിഗ്‌നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും റോഡിന്റെ കാഴ്ച മറയ്ക്കുന്ന തടസ്സങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.കാഞ്ഞിരപള്ളി ഡിവൈഎസ്പി കെ എം ജിജിമോന്‍, പാലാ ഡിവൈഎസ്പി  വി ജി വിനോദ് കുമാര്‍,ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ ജി ലാല്‍, അസിസ്റ്റന്റ് കമാണ്ടന്റ്  ്രജി അശോക കുമാര്‍, മണിമല സിഐ ശ്രീ ഇ പി റെജി, എരുമേലി എസ് ഐ  ജെര്‍ലിന്‍ വി സ്‌കറിയ തുടങ്ങി നിരവധി പേര്‍ കര്‍മനിരതരായി രംഗത്തുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss