|    Sep 24 Sun, 2017 5:49 pm
FLASH NEWS

അപകട മേഖലയില്‍ വാഹന വകുപ്പിന്റെ പരിശോധന

Published : 8th November 2016 | Posted By: SMR

പത്തനംതിട്ട: റിങ് റോഡിലെ പ്രധാന അപകടമേഖലയായി മേലെ വെട്ടിപ്രം ജങ്ഷനു സമീപം മോട്ടോര്‍ വകുപ്പിന്റെ വാഹന പരിശോധന. ഇന്നലെ ഉച്ചയ്ക്കാണ് മോട്ടോവകുപ്പിന്റെ പത്തനംതിട്ട ഓഫിസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. നാഷനല്‍ പെര്‍മിറ്റ് ലോറി, ടിപ്പര്‍ അടക്കമുള്ള വാഹനങ്ങള്‍  വളവില്‍ നിര്‍ത്തിയിട്ടായിരുന്നു പരിശോധന. വാഹനപരിശോധനകളില്‍ അപകട മേഖലകള്‍ , വളവുകള്‍ പാലത്തിന് സമീപം എന്നിവടങ്ങളില്‍ വാഹന പരിശോധന നടത്താന്‍ പാടില്ലെന്ന് ട്രാന്‍സ് പോ ര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് നിലവിലുള്ളപ്പോഴാണ് ഉദ്യോഗസഥരുടെ നടപടി. സ്ഥിരഅപകടമേഖലയായി  ഇവിടെ ഒരു വര്‍ഷത്തിനിടെ ചെറുതും വലുതമായി അപകടത്തില്‍ നാലുപേരുടെ ജീവനാണ് പൊലിഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക