|    Mar 23 Fri, 2018 9:07 am

അപകട മരണം: കരുവന്‍പൊയില്‍ പ്രദേശത്തേക്ക് ജനപ്രവാഹം

Published : 7th August 2017 | Posted By: fsq

 

താമരശ്ശേരി: നാടിനെ നടുക്കിയ അടിവാരം അപകടത്തില്‍ മരിച്ച കരുവന്‍പൊയില്‍ പ്രദേശത്തേക്ക് നിലക്കാത്ത ജന പ്രവാഹം.ശനിയാഴ്ച രാത്രി നടന്ന ജനാസ നമസ്‌കാരത്തിലും ഖബറടക്കത്തി ലും എത്തിച്ചേരാന്‍ സാധിക്കാത്തവരും നാട്ടുകാര്‍ക്കും പുറമെ മത സാമൂഹി ക രാഷ്ട്രീയ മേഖലയിലെ ഉന്നതരും കരുവമ്പൊയിലെ വടക്കേകര അബ്ദുറഹിമാന്റെ വീട്ടിലേക്ക് അനുശോചനവുമായി എത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം കെ രാഘവന്‍ എം പി, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്, എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്, പോപുലര്‍ ഫ്രണ്ട് വൈസ് ചെയര്‍മാന്‍ ഒ എം എ സലാം, തേജസ് മാനേജിങ് എഡിറ്റര്‍ പ്രഫ. പി കോയ, എസ്ഡിടിയു വൈസ് പ്രസിഡന്റ് ഹമീദ് മാസ്റ്റര്‍, പിഎഫ്‌ഐ സംസ്ഥാന സമിതി അംഗം സാദാത്ത് മാസ്റ്റര്‍, മര്‍കസ് മാനേജര്‍ സി ഫൈസി, കെ സി അബു, എം റസാഖ് മാസ്റ്റര്‍, വിഎം ഉമ്മര്‍ മാസ്റ്റര്‍, മടവൂര്‍ ഉസ്സയിന്‍, ഡോ. ഹക്കിം അസ്ഹരി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരംതുടങ്ങിയ നിരവധി നേതാക്കളാണ് വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയത്.ഇതിനു പുറമെ ജീവിതത്തിന്റെ നാനാ തുറകളിലുള്ള ജനങ്ങളും കരുവമ്പൊയിലേക്ക് ഒഴുകിയെത്തി. ദുഖം തളം കെട്ടി നില്‍കുന്ന കരുവമ്പൊയില്‍ പ്രദേശത്തിനു താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ് ഈ കുടുംബത്തിന്റെ മരണം. ഇതിനിടയില്‍ അബ്ദുറഹിമാന്റെ മകള്‍ സഫീനയുടെ മകള്‍ ആയിശ നുഹയുടെ മരണവും കൂടിയായതോടെ പരസ്പരം ആരും ഉരിയാടാനാവാതെ കണ്ണീരുമായി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍  സ്ഥലം വിടുന്ന കാഴ്ചയും ഏറെ ദുഖകരമായിരുന്നു. കോഴിക്കോട് മെഡി. കോളജ് ആശുപത്രി യില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ആയിശ നുഹയുടെ ഭൗതിക ശരീരം ആദ്യം കരുവമ്പൊയില്‍ ഉമ്മയുടെ വീട്ടില്‍ എത്തിച്ചു. പിന്നീട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അവിടെയുള്ള ജുമാ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നിര്‍വഹിച്ച ശേഷം  വെണ്ണക്കോട് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ മറവു ചെയ്തു. ശനിയാഴ്ച ഖഭറടക്കം നടത്താതിരുന്ന അബ്ദുറഹിമാന്റെ മകള്‍ സഫീറയുടെയും പടനിലം പൂതാ തടയില്‍ ഷഫീഖിന്റെയും മകളായ ഫാത്തിമ ഹനയുടെ മൃതദേഹം സൗദിയിലായിരുന്ന പിതാവ് നാട്ടിലെ ത്തിയ ശേഷം ഇന്നലെ പതിനൊന്ന് മണിയോടെ പടനിലം ജുമാമസ്ജിദ് ഖബറിസ്ഥാനി ല്‍ കബറടക്കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഷാജഹാന്റെ മകളായ പതിനൊന്നുകാരി ഫാത്തിമ നിഹയുടെ നില അതീവ ഗുരതാവസ്ഥയിലാണ്. ഇവരോടൊപ്പം അപകടത്തില്‍ മരിച്ച ഡ്രൈവര്‍  പ്രമോദിന്റെ മൃതദേഹം വടുവഞ്ചാലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. െൈഡ്രവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അപകമുണ്ടായ അടിവാരം കൈതപ്പൊയിലിലേക്കും വന്‍ ജനപ്രവാഹമാണ് ഇന്നലെയും. ഇത്രയും വലിയൊരു ദുരന്തത്തി നു ഈ പ്രദേശം ഇന്നുവരെ സാ ക്ഷിയായിട്ടില്ലെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുകയും ചെയ്യുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss