|    Jun 29 Thu, 2017 7:39 am

അപകട ഭീഷണി ഉയര്‍ത്തി പലക ഘടിപ്പിച്ച ചങ്ങാട സര്‍വീസ്

Published : 26th November 2016 | Posted By: SMR

പൂച്ചാക്കല്‍: മണപ്പുറം- ചെമ്മനാകരി ഫെറിയില്‍ വള്ളങ്ങളില്‍ പലക ഘടിപ്പിച്ച ചങ്ങാട സര്‍വീസ് അപകട ഭീഷണി ഉയര്‍ത്തുന്നു. നിലവില്‍ ബോട്ടില്‍ വള്ളങ്ങള്‍ ഘടിപ്പിച്ചായിരുന്നു ഇവിടെ ചങ്ങാടം സര്‍വീസ് നടത്തിയിരുന്നത്. ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നതിനാണ് പഞ്ചായത്ത്്് അനുമതി നല്‍കിയിരിക്കുന്നത്്. എന്നാല്‍ കുറച്ച് ദിവസങ്ങളായി ് വള്ളങ്ങള്‍ക്ക് മീതെ പലകഘടിപ്പിച്ചാണ് ചങ്ങാട സര്‍വീസാണ്് നടത്തുന്നത്. ഇതിന് ബന്ധപ്പെട്ട വകുപ്പുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഇല്ല. നിലവില്‍ സര്‍വീസ് നടത്തിയിരുന്ന ബോട്ട് മണപ്പുറത്ത്് കെട്ടിയിട്ട അവസ്ഥയിലാണ്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അമിത തോതില്‍ കയറ്റിയുള്ള യാത്ര വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. വള്ളങ്ങള്‍ അടിയുലഞ്ഞാല്‍ ഇരു ചക്രവാഹനങ്ങള്‍ കായലില്‍ വീഴുന്ന അവസ്ഥയാണ്. മാത്രമല്ല വള്ളങ്ങള്‍ക്ക് മേല്‍കൂരയും ഇല്ല. തൈക്കാട്ടുശ്ശേരി- ഉദയനാപുരം പഞ്ചായത്തുകളാണ് മണപ്പുറം- ചെമ്മനാകരി ഫെറിയില്‍ ബോട്ട് സര്‍വീസിന് അനുമതി നല്‍കിയിരിക്കുന്നത്്. എന്നാല്‍ ഇത് പാലിക്കാതെയാണ് വള്ളങ്ങളില്‍ പലകഘടിപ്പിച്ച്്് സര്‍വീസ് നടത്തുന്നത്്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക