|    Jun 19 Tue, 2018 12:00 pm
FLASH NEWS

അപകട ഭീഷണിയുയര്‍ത്തി കുട്ടികളുടെ കളിസ്ഥലത്തിനു സമീപത്തെ ട്രാന്‍സ്‌ഫോമര്‍

Published : 23rd April 2018 | Posted By: kasim kzm

തളങ്കര: കളി സ്ഥലത്തിന് സമീപത്തേ തകര്‍ന്നു വീഴാറായ ട്രാന്‍സ്‌ഫോര്‍മര്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കാടുപിടിച്ച് തുരുമ്പെടുത്ത് വീഴാറായിട്ടും ട്രാന്‍സ്‌ഫോര്‍മറും ഇതിന്റെ ചുറ്റു വേലിയും നന്നാക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. തളങ്കര തെരുവത്ത് കോയാസ് ലൈനില്‍ സ്ഥിതി ചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറാണ് അപകടഭീഷണിയിലായിരിക്കുന്നത്.
ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നു പോകുന്ന റോഡിന് സമീപത്തായാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപത്തായി കുട്ടികളുടെ കളി സ്ഥലവുമുണ്ട്. ദിവസേന കുട്ടികള്‍ പന്തെടുക്കാനായി ട്രാന്‍സ്‌ഫോര്‍മറിനടുത്തെത്താറുണ്ട്. തുരുമ്പെടുത്ത് നശിച്ചുവീഴാറായ വേലിയാണ് ട്രാന്‍സ്‌ഫോര്‍മറിനുള്ളത്. ട്രാന്‍സ്‌ഫോര്‍മറിന്റെ സ്ഥിതിയും ഇതുതന്നെ. ട്രാന്‍സ്‌ഫോര്‍മറിനകത്തെ പോസ്റ്റുകള്‍ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. കാടുമൂടിക്കിടക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍ നന്നാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.
ഇതേകുറിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് പ്രദേശത്തെ ജനങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss