|    May 24 Wed, 2017 7:57 am

അപകടാവസ്ഥ: വാടകക്കെട്ടിടം ഒഴിപ്പിക്കാന്‍ നിര്‍ദേശം

Published : 20th October 2016 | Posted By: SMR

മാനന്തവാടി: കണിയാരം പാലാക്കുളി ജങ്ഷനിലെ അനധികൃത വാടകക്കെട്ടിടത്തിന് ക്രിമിനല്‍ നടപടി നിയമം 133 വകുപ്പ് പ്രകാരം ഉടന്‍ ഒഴിപ്പിക്കാന്‍ ഉടമയ്ക്ക് സബ് കലക്ടര്‍ ഉത്തരവ് നല്‍കി. കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐ കണിയാരം മേഖലാ കമ്മിറ്റി പ്രസിഡന്റ് പി എന്‍ സുനീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കണിയാരത്തെ അനധികൃത കെട്ടിടത്തെക്കുറിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യിതിരുന്നു. അനധികൃതവും അപകടാവസ്ഥയിലുള്ള വാടകക്കെട്ടിടത്തില്‍ നിരവധി ആളുകള്‍ വാടകയ്ക്ക് താമസിച്ചുവരുന്നുണ്ട്. എന്നാല്‍, കെട്ടിടത്തിന്റെ പലയിടങ്ങളിലും കോണ്‍ക്രീറ്റ് ഇളകിവീഴാറായ നിലയിലാണ്. കോണ്‍ക്രീറ്റ് തൂണുകള്‍ ഇടിഞ്ഞ നിലയില്‍ നില്‍ക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. പ്രസ്തുത കെട്ടിടം താമസയോഗ്യമല്ലെന്നു കെട്ടിടം പരിശോധിച്ച പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയറും തഹസില്‍ദാരും നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സബ് കലക്ടര്‍ ഉത്തരവിറക്കിയത്. എല്ലാ താമസക്കാരെയും ഒഴിപ്പിച്ച് കെട്ടിടം സുരക്ഷിതമാക്കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ കോടതി മുമ്പാകെ ഹാജരായി കാരണം ബോധിപ്പിക്കണമെന്നുമാണ് ഉത്തരവ്. കൂടാതെ കെട്ടിടത്തിലെ താമസക്കാരുടെ വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ മാനന്തവാടി തഹസില്‍ദാരെ ഏല്‍പിച്ചിട്ടുണ്ട്. പൊതുമരാമത്ത് എന്‍ജിനീയറോട് കെട്ടിടത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് സാങ്കേതി റിപോര്‍ട്ട് ആവശ്യപ്പെടുകയും നഗരസഭാ സെക്രട്ടറിയോട് കെട്ടിടത്തിന് നല്‍കിയ അനുമതിയുടെ രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day