|    May 24 Wed, 2017 2:17 am
FLASH NEWS

അപകടാവസ്ഥയിലായ പാലത്തില്‍പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണി

Published : 14th October 2016 | Posted By: Abbasali tf

ചാവക്കാട്: അപകടാവലസ്ഥയിലായ കാരേക്കടവ് ഇരുമ്പുപാലം ഹര്‍ത്താല്‍ ദിനത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജന പ്രതിനിധികള്‍ അറ്റകുറ്റപ്പണി നടത്തി. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണി നടത്തിയത്. കനോലിക്കനാലിന് കുറുകെ ഒരുമനയൂര്‍-കടപ്പുറം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാരേക്കടവ് ഇരുമ്പുപാലം അപകടാവസ്ഥയിലായ വാര്‍ത്ത നേരത്തെ തേജസ് പ്രസിദ്ദീകരിച്ചിരുന്നു. പാലത്തിന്റെ പടിഞ്ഞാറുഭാഗത്തെ കോണ്‍ക്രീറ്റ് ഭിത്തിയാണ് അപകടകരമായ വിധത്തിലുണ്ടായിരുന്നത്. കടപ്പുറം പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇരുമ്പുപാലത്തിലേക്ക് കയറുന്നിടത്താണ് കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നത്. നാട്ടുകാരുടെ ആവശ്യ ത്തെത്തുടര്‍ന്ന് 2014ലാണ് ഇരുമ്പുപാലം നിര്‍മിച്ചത്. രണ്ടു ഭിത്തികളില്‍ ഉയര്‍ത്തി നിര്‍ത്തിയ പാലത്തിന് 30 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമുണ്ട്. ഒരു ടണ്‍ വരെ ഭാരമുള്ള വാഹനങ്ങള്‍ക്കാണ് പാലത്തിനു മുകളിലൂടെ സഞ്ചരിക്കാന്‍ അനുമതിയുള്ളത്. ഇതിനാല്‍ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും മാത്രമാണ് പാലത്തിലൂടെ സഞ്ചരിക്കുന്നത്. നിര്‍മാണകാലത്തുതന്നെ ചെറിയ വിള്ളല്‍ കോണ്‍ക്രീറ്റ് ഭിത്തിക്കുണ്ടായിരുന്നു. അന്ന് അറ്റകുറ്റപ്പണി നടത്തിയില്ല. ഇരു പഞ്ചായത്തുകളിലേയും നൂറുകണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്നത് പാലത്തിനെയാണ്. റവന്യൂ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജുമെന്റ് വകുപ്പ് പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 ലക്ഷം രൂപ ചെലവിട്ടാണ് പാലം നിര്‍മിച്ചത്. കെ ഡി വീരമണി, വി എം മനാഫ്, പി എ അഷ്‌ക്കറലി, റസിയ അമ്പലത്ത് വീട്ടില്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day