|    Dec 11 Tue, 2018 9:00 pm
FLASH NEWS

അപകടവളവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Published : 11th February 2018 | Posted By: kasim kzm

ആലത്തൂര്‍: പോലിസിന്റെ വാഹന പരിശോധനക്കിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയിലെ കാവശ്ശേരി പരയ്ക്കാട്ട് കാവിലെ അപകട വളവിലാണ് അപകടം. കാവശ്ശേരി വലിയപറമ്പ് കൃഷ്ണന്റെ മകന്‍ ജയേഷ് (35), വേലുക്കുട്ടിയുടെ മകന്‍ മോഹനന്‍ (57, കഴനി ചുങ്കം സലീം (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജയേഷിനെയും സലീമിനെയും ജില്ലാ ആശുപത്രിയിലും മോഹനനെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലോടെയാണ് അപകടം. പോലിസിനെ കണ്ട് സ്‌കൂട്ടര്‍ വെട്ടിക്കുന്നതിനിടെ എതിരെ വന്ന ബൈക്ക്  ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ പോലിസ് വാഹനത്തില്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പ്രൊബേഷന്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ വാഹന പരിശോധന നടത്തിയിരുന്നത്. വാഹനങ്ങള്‍ നൂറ് മീറ്റര്‍ മുമ്പെങ്കിലും കാണുന്ന രീതിയിലേ പരിശോധന നടത്താവൂയെന്ന ഡിജിപിയുടെ നിര്‍ദ്ദേശത്തിന് പുല്ലുവില കല്‍പ്പിച്ചാണ് ഇവിടെ പരിശോധന നടത്തിയത്.അപകടമേഖലയെന്ന് പോലീസ് തന്നെ ബോര്‍ഡ് വെച്ച ഈ അപകട വളവില്‍ നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്. ഇന്നലെ രാവിലെ ജോയിന്റ് ആര്‍ടിഒയും ഇവിടെ വാഹന പരിശോധന നടത്തിയിരുന്നു. റോഡിന്റെ പുനര്‍നിര്‍മാണം കഴിഞ്ഞതിനു ശേഷം ഇവിടെ ടാറിംങില്‍ മിനുസം കൂടിയത് അപകടത്തിന് കാരണമാകുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss