|    Jun 20 Wed, 2018 3:50 am

അപകടരഹിതമായ ഗതാഗതസംവിധാനം സര്‍ക്കാര്‍ ലക്ഷ്യം: പി വി അന്‍വര്‍ എംഎല്‍എ

Published : 27th April 2018 | Posted By: kasim kzm

മലപ്പുറം: പൊതുമരാമത്ത്, ഗതാഗത, റവന്യു അടക്കമുള്ള വിവിധ വകുപ്പുകളുമായി കൈകോര്‍ത്തുകൊണ്ടുള്ള അപകടരഹിതമായ ഗതാഗത സംവിധാനത്തിനാണു സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നതെന്ന് പി വി അന്‍വര്‍ എംഎല്‍എ. റോഡ് സുരക്ഷാ ദേശീയ വാരാചരണത്തോടനുബന്ധിച്ച് റോഡ് ആക്‌സിഡന്റ് ആക്്ഷന്‍ ഫോറം (റാഫ്) എടക്കര ഗ്രാമപ്പഞ്ചായത്ത് സാംസ്‌കാരിക കേന്ദ്രത്തില്‍ നടത്തിയ റോഡ് സുരക്ഷാ ജനജാഗ്രതാ സദസ്സും മുതിര്‍ന്ന ഡ്രൈവര്‍മാരെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഗ്രോഗ്രീന്‍ മാധ്യമ അച്ചടി പുരസ്‌കാരവും ശാന്താദേവി സാഹിത്യ പുരസ്‌കാരവും നേടിയ മംഗളം ദിനപത്രം സീനിയര്‍ പത്രപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് ഓണാട്ടിന് സ്‌നേഹോപഹാരം എംഎല്‍എ നല്‍കി.
ജില്ലാ പ്രസിഡന്റ് ഹനീഫ രാജാജി, സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദു മുഖ്യപ്രഭാഷണം നടത്തി. എം ടി തെയ്യാല, പി കെ സുമാശങ്കര്‍, എം വി ഐ വി ഉമ്മര്‍, ജോണ്‍സണ്‍ എല്‍സിസി, ഷെറിന്‍ ഷാജി, വി ജയപ്രകാശ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss