|    Jan 18 Wed, 2017 12:52 am
FLASH NEWS

അപകടമൊഴിയാതെ മേലെവെട്ടിപ്രം; റോഡ് തകര്‍ന്ന് മണ്ണാറക്കുളഞ്ഞി വളവ്

Published : 29th August 2016 | Posted By: SMR

പത്തനംതിട്ട: നഗരത്തിലെ  റിങ്‌റോഡിലെ മേലെ വെട്ടിപ്പുറത്ത് അപകടം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ വാഹനാപകടങ്ങളില്‍ ആറുപേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. കൂടാതെ, ചെറുതും വലുതുമായി അമ്പതിലേറെ അപകടങ്ങളുമുണ്ടായി. ഈ അപകടങ്ങളില്‍ സാരമായി പരിക്കേറ്റവരില്‍ ഒമ്പതുപേര്‍ മരണത്തോട് മല്ലിട്ട് ഇപ്പോഴും ചികില്‍സയിലാണ്.
അപകടങ്ങള്‍ ദിനംപ്രതി വര്‍ധിക്കുമ്പോഴും റോഡിലൂടെ യുവാക്കളുടെ പതിവായുള്ള മല്‍സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയില്ലെന്നും പരാതിയുണ്ട്. ഈ പാതയിലേയ്ക്ക് വാഹനമോടിച്ചെത്തുന്നവരുടെ കരുതലിനപ്പുറം എതിര്‍ദിശയിലെത്തുന്നയാളുടെ വേഗതയാണ് പ്രദേശവാസികളുടെ ചങ്കിടിപ്പ് കൂട്ടുന്നത്. റോഡില്‍ വേഗനിയന്ത്രണ സംവിധാനം ഉറപ്പാക്കുക, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങിയ നടപടികള്‍ അടിയന്തരമായി അധികാരികളുടെ ഭാഗത്തുനിന്നു ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മണ്ണാരക്കുളഞ്ഞി വളവില്‍ വാഹനങ്ങള്‍ക്ക് ഭീഷണിയായി റോഡുതകര്‍ച്ചയും തിട്ടയിടിച്ചിലും. മണ്ണാരക്കുളഞ്ഞി ചന്ത ജങ്ഷനും മൈലപ്രയ്ക്കും മധ്യേയുള്ള ആദ്യവളവിലെ തിട്ട ഇടിയുന്നതിനാല്‍ അരികുചേര്‍ന്നെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ സാധ്യതയേറെയാണ്. ശബരിമല- പമ്പയിലേക്കും റാന്നി ഭാഗത്തേക്കുമായി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിലാണ് അപകടം പതിയിരിക്കുന്നത്. ഈ ഭാഗത്ത് റോഡില്‍ മെറ്റലിളകി നിരന്നുകിടക്കുന്നതും അപകടങ്ങള്‍ക്കു കാരണമാവുന്നു. ഭാരവാഹനങ്ങളും യാത്രാബസുകളും അടക്കം കടന്നുപോവുന്ന പാതയില്‍ അപകടം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളില്ല. കെഎസ്ടിപി പദ്ധതിയിലുള്‍പ്പെട്ടതിനാല്‍ പിഎം റോഡില്‍ നവീകരണ ജോലികളും നടക്കാറില്ല.
റോഡില്‍ ഇത്തവണയും അറ്റകുറ്റപ്പണികള്‍ക്കു മാത്രമാണ് തുക അനുവദിച്ചത്. ശബരിമല തീര്‍ഥാടനകാലത്ത് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. ഭാരമുള്ള ലോറികള്‍ റോഡുവശത്തോടു ചേര്‍ന്നു പോവുമ്പോള്‍ ഏറെ ഭീതിയുണ്ടാവും. മണ്ണാരക്കുളഞ്ഞിക്കും മൈലപ്രയ്ക്കും മധ്യേയുള്ള മറ്റു രണ്ടുവളവുകളിലും റോഡ് തകര്‍ച്ചയിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക