|    Oct 18 Thu, 2018 10:18 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അപകടമേഖലയിലെ റിസോര്‍ട്ട് അടച്ചുപൂട്ടണം

Published : 28th September 2017 | Posted By: fsq

 

കൊച്ചി: മൂന്നാര്‍ പള്ളിവാസലിലെ അപകട മേഖലയില്‍ സ്ഥിതിചെയ്യുന്ന പ്ലം ജൂഡി റിസോര്‍ട്ട് അടച്ചുപൂട്ടണമെന്ന ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് ചോദ്യംചെയ്ത് റിസോര്‍ട്ട് പ്രൊപ്രൈറ്റര്‍ ടി എന്‍ അശോക്കുമാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. മൂന്നാര്‍ മേഖലയില്‍ റവന്യൂ വകുപ്പിന്റെ എന്‍ഒസിയില്ലാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന ഡിവിഷന്‍ ബെഞ്ച് വിധി ലംഘിച്ചതിനാലും കല്ലുവീഴുന്ന പ്രദേശമാണിതെന്ന് വ്യക്തമായതിനാലുമാണ് ഉത്തരവെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരന് ആവശ്യമെങ്കില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിനെതിരേ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കാം. കൃഷിയാവശ്യങ്ങള്‍ക്കായി പതിച്ചുനല്‍കിയ ഭൂമിയിലാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നും ഇതിന് റവന്യൂ വകുപ്പിന്റെ എന്‍ഒസിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇടുക്കി ജില്ലയില്‍, പ്രത്യേകിച്ച് മൂന്നാര്‍ മേഖലയില്‍ വിവേചനരഹിതമായി ഭൂമി ഉപയോഗിക്കുന്നുവെന്ന് പരക്കെ ആക്ഷേപമുണ്ട്. മൂന്നാര്‍ മേഖലയില്‍ റവന്യൂ വകുപ്പിന്റെ എന്‍ഒസിയില്ലാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളുണ്ട്. റവന്യൂ വകുപ്പിന്റെ എന്‍ഒസിയില്ലാതെ പള്ളിവാസലില്‍ റിസോര്‍ട്ട് നിര്‍മിച്ചത് ഭൂമി പതിച്ചു നല്‍കല്‍ ചട്ടലംഘനമാണെന്നും ഡെപ്യൂട്ടി കലക്ടര്‍ പി ഡി ഷീലാദേവി കോടതിയെ അറിയിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് പാറയിടിഞ്ഞ് വാഹനങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ആഗസ്ത് എട്ടിനാണ് ജില്ലാകലക്ടര്‍ ഉത്തരവിറക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss