|    Mar 28 Tue, 2017 7:40 pm
FLASH NEWS

അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

Published : 14th October 2016 | Posted By: SMR

തിരുവനന്തപുരം: അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും അവര്‍ക്കു കറക്ഷന്‍ ട്രെയ്‌നിങ് നല്‍കാനും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലമുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗതാഗത വകുപ്പ് സെക്രട്ടറി, ഗതാഗത കമ്മീഷണര്‍, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് എംഡി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയത്.
അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മറ്റു ജോലികള്‍ നല്‍കുന്ന സമ്പ്രദായം കെഎസ്ആര്‍ടിസിയില്‍ നിര്‍ത്തലാക്കും. സ്പീഡ് ഗവേണറുകള്‍ അഴിച്ചുവക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കും. നിരന്തരം അപകടമുണ്ടാക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day