|    Sep 19 Wed, 2018 10:34 am
FLASH NEWS

അപകടഭീതി ഉയര്‍ത്തി കൊടുംവളവ്‌

Published : 4th June 2018 | Posted By: kasim kzm

പൊന്‍കുന്നം: ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി ജങ്ഷനു മുമ്പായുള്ള കൊടുംവളവ് അപകട മേഖലയാവുന്നു. കഴിഞ്ഞ ദിവസം പ്രധാന റോഡിലേക്ക് ഇറങ്ങിയ കാറ് ജീപ്പിലിടിച്ച് അപകടം സംഭവിച്ചിരുന്നു. ലോക നിലവാരത്തില്‍ നിര്‍മിച്ച റോഡിലൂടെ വാഹനങ്ങള്‍ പായുകയാണ്. ചെറിയൊരു അപകടം പോലുമുണ്ടാവാത്ത ദിവസങ്ങളില്ലെന്നു പ്രദേശത്തെ വ്യാപാരികള്‍ പറയുന്നു.
പൊന്‍കുന്നം ഭാഗത്തു നിന്ന് അമിത വേഗത്തിലാണു വാഹനങ്ങള്‍ കയറ്റം കയറി വരുന്നത്. ഇതിനിടയില്‍ ഇടതു ഭാഗത്തുള്ള പോക്കറ്റ് റോഡിലേക്കു വാഹനങ്ങള്‍ തിരിഞ്ഞു പോവുന്നത് ഏറെ പണിപ്പെട്ടാണ്. കൊടുംവളവായതിനാല്‍ എതിരേ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തത് അപകടങ്ങളുടെ വ്യാപ്തി കൂട്ടുന്നു. തിരക്കേറെയുള്ള ജനറല്‍ ആശുപത്രിയിലെത്തുന്നവരും രോഗികളുടെ സഹായികളുമായി നിരവധിപേരാണ് റോഡിന്റെ ഇരുവശത്തു കൂടിയും നടന്നെത്തുന്നത്. മേഖലയില്‍ പുറമ്പോക്കു സ്ഥലമില്ലെന്നും സ്വകാര്യ സ്ഥലം വിട്ടുനല്‍കിയാല്‍ വളവു നിവര്‍ത്തിയെടുക്കുവാന്‍ കഴിയുമെന്നും ദേശീയപാത വിഭാഗം എഎക്‌സ്ഇ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss