|    Jul 16 Mon, 2018 10:15 pm
FLASH NEWS

അപകടത്തുരുത്തായി കരുമാലൂര്‍ ആശുപത്രിപ്പടി വളവ്

Published : 9th September 2017 | Posted By: fsq

 

ആലങ്ങാട്: ആലുവ പറവൂര്‍ പാതയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ വാഹനപകടത്തില്‍ നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ചു. ആശുപത്രിപ്പടി കവലയ്ക്ക് സമീപമുള്ള കൊടും വളവിലെ മതിലിലാണ്് നിയന്ത്രണംവിട്ട കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. പറവൂരില്‍ നിന്നും ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നതായി പോലിസ് പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങി പോയതാണ് വാഹനം നിയന്ത്രണംതെറ്റി മതിലില്‍ ഇടിക്കാന്‍ കാരണം. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്ക് സംഭവിച്ചിട്ടില്ല. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇവിടെ നടന്നത് ആറോളം വാഹനപകടം.  അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഈ ഭാഗത്തെ ഗതാഗതം തടസ്സപ്പെട്ടു. ആലങ്ങാട് പോലിസ് സംഭവസ്ഥലം പരിശോധിച്ചു. അപകടം സംഭവിച്ചവരെ ആശുപത്രിയില്‍ എത്തിച്ചശേഷം പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss