|    May 30 Tue, 2017 2:44 am
FLASH NEWS

അപകടത്തില്‍ മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് 32.59 ലക്ഷം നഷ്ടപരിഹാരം

Published : 15th August 2016 | Posted By: SMR

കോന്നി: വാഹനാപകടത്തില്‍ മരിച്ച അഞ്ചാംക്ലാസ് വിദ്യാര്‍ഥിയുടെ കുടുംബത്തിന് 32.59 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ എംഎസിടി കോടതി ഉത്തരവിട്ടു. കോന്നി ഐരവണ്‍ ചാങ്ങേല്‍ വീട്ടില്‍ സജി കെ ജോയിയുടെ മകനും കുമ്പഴ മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയുമായ അലന്‍ ഈപ്പന്‍ സജി (10) മരിച്ച സംഭവത്തിലാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.
2009 ഏപ്രില്‍ 11ന് കോന്നി-അട്ടച്ചാക്കല്‍ റോഡില്‍ കൂടി മാതാവിനൊപ്പം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
മുരിങ്ങമംഗലം  ശിവക്ഷേത്രത്തിന് സമീപം വച്ച് അതേ ദിശയില്‍ അമിത വേഗതയില്‍ വന്ന മറ്റൊരു ഓട്ടോറിക്ഷ ഇവര്‍ സഞ്ചരിച്ച ഓട്ടോയിലിടിച്ച് മറിഞ്ഞ്, ഗുരുതരമായി പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ പിതാവ് സജി കെ ജോയിയും ഭാര്യ ഷീജയും പത്തനംതിട്ട മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്ത നഷ്ടപരിഹാര ഹരജിയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍, ഉടമസ്ഥന്‍, ഐസിഐസിഐ ലംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നിവരെ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളാക്കി ഫയല്‍ ചെയ്ത നഷ്ടപരിഹാര ഹരജിയില്‍ നഷ്ടപരിഹാരമായി 32,59,832 രൂപ അനുവദിച്ച് പത്തനംതിട്ട അഡീഷനല്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി എന്‍ ഹരികുമാര്‍ ഉത്തരവിട്ടു. ഹരജിക്കാര്‍ക്കു വേണ്ടി അഡ്വ. പ്രശാന്ത് വി കുറുപ്പ് ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day