|    Aug 17 Thu, 2017 9:06 pm
FLASH NEWS

അപകടത്തില്‍ മരിച്ച പ്രകാശന്റെ കുടുംബത്തെ സഹായിക്കാന്‍ കമ്മിറ്റി

Published : 9th August 2017 | Posted By: fsq

 

വടകര : ബസും ബൈക്കും കൂട്ടിയിടിച്ച് മരണപ്പെട്ട ഓര്‍ക്കാട്ടേരി കസ്തൂരിക്കുനിയില്‍ പ്രാകശന്റെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ ജൂലൈ 19നാണ് എടച്ചേരി പോലീസ് സ്‌റ്റേഷനുസമീപം വച്ച് പ്രകാശന്‍ സഞ്ചരിച്ച ബൈക്കില്‍ ബസിടിച്ചത്. മരിച്ച പ്രകാശന് പ്രായമായ അമ്മയും ഭാര്യയും ഒരു മകനുമാണ് ഉള്ളത്. വീടുപണി പാതിയായ നിലയിലാണ്. പ്രകാശന്റെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയാണ് നാട്ടുകാര്‍ ജനകീയകമ്മിറ്റി രൂപീകരിച്ചത്. ഓര്‍ക്കാട്ടേരി നോര്‍ത്ത് യുപി സ്‌കൂളില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ലിസിന പ്രകാശ് അധ്യക്ഷത വഹിച്ചു. വീടുപണി അടിയന്തിരമായി പൂര്‍ത്തിയാക്കാനും കുടുംബത്തെ സഹായിക്കാനും സുമനസുകളില്‍നിന്നും സഹായങ്ങള്‍ തേടാന്‍ കമ്മിറ്റി തീരുമാനിച്ചു. ഏറാമല പഞ്ചായത്ത് അംഗങ്ങളായ ലിസിന പ്രകാശ്, മഞ്ജുഷ മഠത്തില്‍, മഹേഷ് ഒ, പികെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ രക്ഷാധികാരികളും കെകെ അമ്മദ് (ചെയര്‍മാന്‍), എകെ ഗോപാലന്‍(ജനറല്‍ കണ്‍വീനര്‍), പറമ്പത്ത് പ്രഭാകരന്‍(ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. സംഭാവനകള്‍ നല്‍കുന്നവര്‍ ഓര്‍ക്കാട്ടേരി സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയില്‍ 44072200087084 എന്ന അക്കൗണ്ട് നമ്പരില്‍ (കഎടഇ ഇഛഉഋ ടഥചആ0004407) നല്‍കാന്‍ കമ്മിറ്റി അപേക്ഷിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക