|    Oct 19 Thu, 2017 10:12 pm
FLASH NEWS

അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ഫയര്‍ഫോഴ്‌സിനോട് നന്ദി പറയാനെത്തിയ ആള്‍ വ്യത്യസ്ഥ കാഴ്ചയായി

Published : 2nd August 2017 | Posted By: fsq

 

കോതമംഗലം: അപകടത്തില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയ ഫയര്‍ഫോഴ്‌സിനോട് ആശുപത്രിയില്‍ നിന്നും നേരിട്ടെത്തിയ മത്തായി വ്യത്യസ്ഥ കാഴ്ചയായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരം വെട്ടുകാരനായ കുട്ടംമ്പുഴ മോളേകുടി മത്തായി (56) ജോലിക്കിടെ ബോധക്ഷയമുണ്ടായി 80 അടി ഉയരമുള്ള മരത്തിനു മുകളില്‍ പെട്ടത്. കോതമംഗലം ഫയര്‍ഫോഴ്‌സിലെ സേനാ അംഗങ്ങള്‍  മരത്തിനു മുകളില്‍ നിന്നും സാഹസികമായി താഴെ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി ആബുന്‍സില്‍ ഓക്‌സിജന്‍ സൗകര്യമെരുക്കി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ കൃത്യമായ ഇടപെടലാണ് മത്തായിയുടെ ജീവന്‍ രക്ഷിച്ചത്. ഇക്കാരണം കൊണ്ടാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ഉടനെ ഇയാള്‍ രക്ഷകരെ തേടി എത്തിയത് അസാധാരണ കാഴചയായി.  തന്റെ ജീവന്‍ രക്ഷിച്ച കോതമംഗലം ഫയര്‍ഫോഴ്‌സ് സംഘത്തോട് എന്നും കടപ്പെട്ടിരിക്കുന്നതായി മത്തായി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക