|    Nov 18 Sun, 2018 4:04 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ഡ്രൈവര്‍; നാട്ടുകാര്‍ ഉള്ളി മോഷ്ടിക്കുന്ന തിരക്കില്‍

Published : 4th November 2018 | Posted By: kasim kzm

മുംബൈ: പൂനെ-മുംബൈ ദേശീയപാതയോരത്ത് ചരക്കു ലോറി നിയന്ത്രണം നഷ്ടപ്പെട്ട് 30 അടിയോളം താഴ്ചയിലേക്കു കീഴ്‌മേല്‍ മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവര്‍ വണ്ടിയില്‍ കിടക്കുമ്പോള്‍ പ്രദേശവാസികളും മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരും ഉള്ളി മോഷ്ടിക്കുന്ന തിരക്കിലായിരുന്നെന്ന് പോലിസ്. നിരവധിപേരാണ് അപകടത്തിനു പിന്നാലെ ട്രക്കില്‍ നിന്ന് ചിതറിത്തെറിച്ച ഉള്ളി മോഷ്ടിക്കാനെത്തിയത്. തൊട്ടടുത്ത് ഡ്രൈവര്‍ മരണവെപ്രാളത്തില്‍ കിടക്കവെയായിരുന്നു ഇത്. ഏറെ വൈകിയാണ് ഡ്രൈവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. പൂനെയില്‍ നിന്നു മുംബൈയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്.
ഉള്ളി കയറ്റിയ ട്രക്ക് അപകടത്തില്‍പ്പെട്ടെന്നും റോഡില്‍ മുഴുവന്‍ ഉള്ളി ചിതറിക്കിടക്കുകയാണെന്നുമുള്ള വാര്‍ത്ത പെട്ടെന്നു തന്നെ പ്രദേശത്ത് പ്രചരിച്ചു. ഇതിനു പിന്നാലെ പ്ലാസ്റ്റിക് സഞ്ചികളും തുണികളുമായി വന്ന പ്രദേശവാസികള്‍ ഉള്ളി ശേഖരിച്ചു മടങ്ങി. റോഡില്‍ നിര്‍ത്തിയ മറ്റു വാഹനങ്ങളിലെഡ്രൈവര്‍മാരും ഉള്ളി മോഷ്ടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലോനാവാല പോലിസ് ഉള്ളിമോഷണത്തിന് കേസെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss