|    May 29 Mon, 2017 7:42 am
FLASH NEWS

അപകടത്തില്‍പ്പെട്ട സൈനികന് കശ്മീരി യുവാക്കള്‍ തുണയായി

Published : 10th October 2016 | Posted By: SMR

ശ്രീനഗര്‍: അപകടത്തില്‍പ്പെട്ട് തകര്‍ന്ന സൈനിക വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ സൈനികനെ രക്ഷപ്പെടുത്തിയത് കശ്മീരിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍. കശ്മീരില്‍ ജനങ്ങളും സൈന്യവും നാളുകളായി തുടരുന്ന ഏറ്റുമുട്ടലിനിടെയാണ് മനുഷ്യത്വം നിറഞ്ഞ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സൈനികനെ യുവാക്കള്‍ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ലസ്ജാനിലെ ബൈപാസ് റോഡിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട സൈനികവാഹനം മരത്തിലിടിക്കുകയായിരുന്നെന്ന് പോലിസ് അധികൃതര്‍ പറഞ്ഞു. പൂര്‍ണമായും തകര്‍ന്ന വാഹനത്തിനുള്ളില്‍ കുടുങ്ങിയ സൈനികനെ പുറത്തെത്തിക്കാന്‍ സേന കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലംകïില്ല. തുടര്‍ന്നാണ് യുവാക്കള്‍ ഇടപെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day