|    Oct 20 Sat, 2018 4:02 am
FLASH NEWS

അപകടത്തില്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും യുവാക്കള്‍; പെട്ടമലയില്‍ പതിയിരുന്ന ദുരന്തം

Published : 7th September 2017 | Posted By: fsq

 

പെരുമ്പാവൂര്‍: പെട്ടമലയിലെ മനം കവരുന്ന കരിങ്കല്‍ ക്വാറികളില്‍ പതിയിരിക്കുന്നത് വന്‍ അപകടങ്ങള്‍. എന്നാല്‍ ഇതൊന്നുമറിയാതെ അപകടത്തിലാവുന്നതില്‍ ഭൂരിഭാഗവും യുവാക്കള്‍. 100 ഏക്കറോളം വിസ്തൃതിയുള്ള പ്രദേശത്തെ എഴുപതോളം  പാറമടകളില്‍ ഭൂരിഭാഗവും അനധികൃത നിര്‍മാണമായതിനാല്‍ പ്രദേശവാസികളുടെ എതിര്‍പ്പുമൂലം 37 ക്വാറികളുടെ പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം നിലച്ചു.    150, 200 അടി താഴ്ചയുള്ള ക്വാറികളില്‍ മഴക്കാലത്ത് വെള്ളം നിറഞ്ഞ് കിടക്കുന്നത് ഭംഗിയുള്ള കാഴ്ചയാണ.് ഇത് കാണാനെത്തിയ നാലു വിദ്യാര്‍ഥികളില്‍ കളമശ്ശേരി സ്വദേശികളായ പുത്തിലത്ത് മഠത്തില്‍ ശ്രീകുമാറിന്റെ മകന്‍ ശ്രാവണ്‍ (17), പുതിയപുരയില്‍ അനില്‍കുമാറിന്റെ മകന്‍ വിനായക്(18), പുക്കോലില്‍ ശോഭനന്‍ പണിക്കര്‍ മകന്‍ അഭിജിത്(19) എന്നിവരാണ് വിനോദത്തിനായി എത്തി കുളിക്കാനിറങ്ങിയപ്പോള്‍ ക്വാറിയിലകപെട്ട് ഇന്നലെ മരിച്ചത്. ഇവരുടെ സുഹൃത്തായ അക്ഷയ്(19) മാത്രമാണ് രക്ഷപ്പെട്ടത്. കരിങ്കല്‍ ക്വാറികളില്‍ ഭൂരിഭാഗവും കഴിഞ്ഞ വര്‍ഷമാണ് കലക്ടറുടെ നിര്‍ദേശപ്രകാരം നിര്‍ത്തിയത്. ഇന്നലെ അപകടം നടന്ന ക്വാറിയുടെ സമീപം കഴിഞ്ഞ വര്‍ഷം യുവാവ് മരിച്ചിരുന്നു. പ്രദേശത്തെ ക്വാറികളുടെ ഭംഗിയും വിവരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതോടെയാണ് നിരവധി യുവാക്കള്‍ സ്ഥലം സന്ദര്‍ശിക്കുന്നത്. പുറമെ നിന്നും നോക്കിയാല്‍ ക്വാറികളുടെ ആഴം അറിയാനാവില്ലാത്തതിനാലും മുകളില്‍ പായല്‍ കെട്ടിക്കിടക്കുന്നതും മൂലം അപകടം മനസ്സിലാക്കാതെയാണ് മിക്ക യുവാക്കളും ക്വാറികളിലേക്കിറങ്ങുന്നത്. ക്വാറികളിലകപ്പെട്ട് ആഴങ്ങളിലേക്ക് താഴ്ന്നാല്‍ താഴെ ചേറും മുകളില്‍ പായലുമായതിനാല്‍ രക്ഷപെടുക പ്രയാസമാണ്. ക്വാറിയില്‍ കട്ടിയുള്ളതും ചെളി നിറഞ്ഞതുമായ വെള്ളമായതിനാല്‍ താഴുന്നവര്‍ക്ക് നീന്തല്‍ അറിയാവുന്നവരായാല്‍ പോലും ഒരു രൂപവും കിട്ടില്ല. ഇങ്ങനെയാണ് ക്വാറികളില്‍ മിക്കവരും അപകടത്തില്‍ പെടാറുള്ളത്. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്ക് ലൈസന്‍സുണ്ടെങ്കിലും മൈനിങ് ജിയോളജി നിയമങ്ങള്‍ മറികടന്നാണ് ആഴത്തില്‍ ഇവയുടെ ഖനനമെന്ന് ആക്ഷേപമുണ്ട്. അപകടങ്ങള്‍ നടക്കുമ്പോള്‍ മാത്രം അധികൃതര്‍ കുറച്ച് ശ്രദ്ധ കൊടുക്കുമെങ്കിലും പിന്നീട് ഇവ പഴയപടി തന്നെ നടക്കുകയാണ് ചെയ്യാറ്. ഇത്തരത്തില്‍ ആഴത്തിലുള്ള ക്വാറികളില്‍ വാഹനാപകടങ്ങളും ജീവനക്കാരുടെ അപകടങ്ങളും പതിവാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss