|    Feb 20 Mon, 2017 5:06 pm
FLASH NEWS

അപകടത്തില്‍പെട്ട ബൈക്കില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു; ബൈക്ക് യാത്രക്കാര്‍ക്കെതിരേ കേസ്

Published : 21st November 2016 | Posted By: SMR

പൂച്ചാക്കല്‍: അപകടത്തില്‍പെട്ട ബൈക്കില്‍ നിന്നു പോലിസ് കഞ്ചാവ് കണ്ടെടുത്തു. അരൂക്കുറ്റി പുത്തൂര്‍ പാലത്തിനുസമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് വെള്ളിയാഴ്ച രാത്രി അപകടമുണ്ടായത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരെ അരൂര്‍ വേലിക്കകത്ത് വീട്ടില്‍ എബിന്‍, ബാബു എന്നിവരെ നാട്ടുകാര്‍ അരൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പൂച്ചാക്കല്‍ പോലിസ് സംഭവ സ്ഥലത്തെത്തി അപകടത്തില്‍പെട്ട ബൈക്ക് പരിശോധിച്ചപ്പോഴാണ് പെട്രോള്‍ ടാങ്ക് കവറില്‍ നിന്നു 11.2 ഗ്രാം കഞ്ചാവ് അടക്കം         ചെയ്ത പൊതി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ബൈക്ക് യാത്രക്കാരായ ഇരുവര്‍ക്കുമെതിരേ കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക