|    Feb 27 Mon, 2017 10:23 am
FLASH NEWS

അപകടത്തില്‍പെട്ട ഓട്ടോയില്‍ നിന്ന് മദ്യം പിടികൂടി

Published : 31st October 2016 | Posted By: SMR

കുമ്പള: നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും 240 പാക്കറ്റ് കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. ശനിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നോടെ ആരിക്കാടി കടവത്ത് ദേശീയ പാതയിലാണ് സംഭവം. ദേശീയ പാതയില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിയുന്നത് കണ്ട് രക്ഷാപ്രവര്‍ത്തനത്തിനായി ആള്‍ക്കാര്‍ ഓടിക്കൂടുന്നതിനിടെ ഓട്ടോ റിക്ഷ ഉപേക്ഷിച്ച് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംശയം തോന്നി കുമ്പള പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. അഡീ. എസ്‌ഐ ഷെയ്ക്ക് അബ്ദുര്‍ റസാഖിന്റെ നേതൃത്വത്തില്‍ എത്തിയ പോലിസ് സംഘം ഓട്ടോ റിക്ഷ പരിശോധന നടത്തിയപ്പോഴാണ് അഞ്ച് കെയ്‌സുകളിലായി സൂക്ഷിച്ച 240 പായ്ക്കറ്റ് മദ്യം കണ്ടെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day