|    Jul 20 Fri, 2018 10:17 pm
FLASH NEWS

അപകടത്തിനിടയാക്കി പാതയോരങ്ങളിലെ പാഴ്‌ച്ചെടികളും ശിഖരങ്ങളും

Published : 11th September 2017 | Posted By: fsq

 

കൊല്ലങ്കോട്: അന്തര്‍സംസ്ഥാന പാതയായ വള്ളുവക്കുണ്ട് പാതയോരത്ത് വളര്‍ന്നുപിടിച്ച പാഴ്‌ച്ചെടികളും മരത്തിന്റെ ശിഖരങ്ങളും അപകടത്തിനിടയാക്കുന്നു. വളവ് തിരിഞ്ഞ് എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത വിധം പാതയിലേക്ക് തള്ളി നില്‍ക്കുകയാണ് ശിഖരങ്ങളും പാഴ്‌ച്ചെടികളുമെന്നന്നതിനാല്‍ മേഖലയില്‍ അപകടം പതിവാകുന്നു. അന്തര്‍ സംസ്ഥാന പാതയായ ഗോവിന്ദാപുരം മംഗലം പാതയില്‍ വട്ടേക്കാടിനും വള്ളുവക്കുണ്ടിനും ഇടയ്ക്ക് നേരത്തെ മരണമടക്കം സംഭവിച്ച  അപകടം നടന്നിരുന്നു. വാഹനങ്ങളുടെ അമിതവേഗതയും പാതയുടെ വളവും എതിരെ വരുന്ന വാഹനഞ്ഞ കാണാന്‍ കഴിയാത്ത വിധമുള്ള മരച്ചില്ലകളും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. സിഗ്‌നല്‍ സംവിധാനം ഒരുക്കാത്തതും അപകട കാരണമാവുന്നു. കഴിഞ്ഞ മാസം രാത്രിയില്‍ തൃശ്ശൂരില്‍ നിന്നു ഗോവിന്ദാപുരത്തേക്ക് സര്‍വീസ് നടത്തുന്ന ബസ്സ് അപകടത്തില്‍പ്പെട്ടതാണ് ഒടുവിലത്തെ സംഭവം. വള്ളുവക്കുണ്ട് മുതല്‍ വട്ടേക്കാട് സര്‍ക്കാര്‍ സ്‌ക്കൂള്‍ വരെപാതയുടെ ഇരുവശങ്ങളിലെ പാഴ്‌ച്ചെടികളും പാതയിലേക്ക് തള്ളിനില്‍ക്കുകയാണ്. അപകടം നിറഞ്ഞ പാതയായതിനാല്‍ റിഫഌക്ടറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss