|    Nov 18 Sun, 2018 11:50 pm
FLASH NEWS

അപകടത്തിനിടയാക്കി അനധികൃത ലോറി പാര്‍ക്കിങ്

Published : 2nd March 2018 | Posted By: kasim kzm

ആലത്തൂര്‍: ദേശീയപാത തൃപ്പാളൂര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിക്കു സമീപം സര്‍വീസ് റോഡില്‍ ലോറിയും മറ്റിതര വാഹനങ്ങളും അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് അപകടത്തിനിടയാക്കുന്നു. മാര്‍ക്കറ്റിങ് സൊസൈറ്റിയിലേക്ക് ലോഡുമായി വരുന്ന ലോറികളാണ് തൃപ്പാളൂര്‍ പാലം മുതല്‍ ചിറ്റിലഞ്ചേരിയിലേക്കുള്ള റോഡ് വരെ അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്നത്.
ചിറ്റിലഞ്ചേരി റോഡിലും റോഡിന്റെ ഇരുഭാഗത്തുമായി പാര്‍ക്ക് ചെയ്തിരിക്കുന്ന ലോറികള്‍ പലപ്പോഴും ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്. തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ലോറികള്‍ മൂലം സര്‍വീസ് റോഡിലൂടെ കടന്നു പോകുന്ന ബസ്സുകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. റോഡിന്റെ രണ്ടു ഭാഗത്തേക്കും വാഹനങ്ങള്‍ വന്നാല്‍ അപകട സാധ്യത കൂടുതലാണ്. സര്‍വീസ് റോഡിലെ അനധികൃത പാര്‍ക്കിങിനെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss